സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങരുത്; പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിനോട് പരിഹാര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന് ഹൈക്കോടതി പറഞ്ഞു. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്ന് ആലോചിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ […]

കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിനോട് പരിഹാര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന് ഹൈക്കോടതി പറഞ്ഞു. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്ന് ആലോചിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

Related Articles
Next Story
Share it