ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രഹസനമാകരുത്
കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വീണ്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക് പോകേണ്ടി വരുമെന്നതിന് യാതൊരു സംശയവുമില്ല. ജൂണ്‍ ആദ്യം തന്നെ ആരംഭിക്കാനുള്ള തയ്യാറടുപ്പിലാണ് പുതിയ ഭരണസമിതി. കഴിഞ്ഞ ഒരു വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടന്ന 1 മുതല്‍ പ്ലസ്ടു വരേയുള്ള ക്ലാസുകള്‍ എത്രത്തോളം കുട്ടികള്‍ക്ക് ഉപകാരപ്രദമായിരുന്നു എന്ന് വിലയിരുത്തപെടേണ്ടതുണ്ട്. ഒരു ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കുറച്ചു കുട്ടികള്‍ക്ക് മാത്രം ഓണ്‍ലൈന്‍ 'കാഴ്ച' ലഭ്യമാവുന്നു. പലരും അത് കണ്ടു, […]
കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വീണ്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക് പോകേണ്ടി വരുമെന്നതിന് യാതൊരു സംശയവുമില്ല. ജൂണ്‍ ആദ്യം തന്നെ ആരംഭിക്കാനുള്ള തയ്യാറടുപ്പിലാണ് പുതിയ ഭരണസമിതി. കഴിഞ്ഞ ഒരു വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടന്ന 1 മുതല്‍ പ്ലസ്ടു വരേയുള്ള ക്ലാസുകള്‍ എത്രത്തോളം കുട്ടികള്‍ക്ക് ഉപകാരപ്രദമായിരുന്നു എന്ന് വിലയിരുത്തപെടേണ്ടതുണ്ട്. ഒരു ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കുറച്ചു കുട്ടികള്‍ക്ക് മാത്രം ഓണ്‍ലൈന്‍ 'കാഴ്ച' ലഭ്യമാവുന്നു. പലരും അത് കണ്ടു, […]
കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വീണ്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക് പോകേണ്ടി വരുമെന്നതിന് യാതൊരു സംശയവുമില്ല. ജൂണ്‍ ആദ്യം തന്നെ ആരംഭിക്കാനുള്ള തയ്യാറടുപ്പിലാണ് പുതിയ ഭരണസമിതി. കഴിഞ്ഞ ഒരു വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടന്ന 1 മുതല്‍ പ്ലസ്ടു വരേയുള്ള ക്ലാസുകള്‍ എത്രത്തോളം കുട്ടികള്‍ക്ക് ഉപകാരപ്രദമായിരുന്നു എന്ന് വിലയിരുത്തപെടേണ്ടതുണ്ട്. ഒരു ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കുറച്ചു കുട്ടികള്‍ക്ക് മാത്രം ഓണ്‍ലൈന്‍ 'കാഴ്ച' ലഭ്യമാവുന്നു. പലരും അത് കണ്ടു, ചിലര്‍ കണ്ടില്ല. കുട്ടികളുടെ നിലവാരം ഒരു വര്‍ഷം കൊണ്ട് ഒരുപാടു കുറഞ്ഞിരിക്കുന്നുവെന്ന ആവലാതികള്‍ ഉയരുന്നു. കൊച്ചു കുട്ടികളുടെ കാര്യം പറയുകയും വേണ്ട. പത്ത്, പന്ത്രണ്ടു ക്ലാസ്സുകളില്‍ അധ്യാപകര്‍ അതിനെ ഫോളോ നടത്തി ചില നല്ല പ്രവര്‍ത്തനങ്ങള്‍ പൊതുപരീക്ഷയെ മുന്നില്‍ കണ്ടു ചെയ്തു. പക്ഷെ മിക്കയിടത്തും ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ കാര്യമായി ഒന്നും നടന്നിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. ഈ അധ്യയനവര്‍ഷം കൂടി കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ വരുമോ എന്ന ഭയം മുന്നില്‍ കാണുമ്പോള്‍, ഒരു വര്‍ഷം കൂടി ഈ രീതിയില്‍ ഇങ്ങനെ പോകുമ്പോള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ച് വളരെ ഗൗരവമായ ചര്‍ച്ചയും ആസൂത്രണവും ആവശ്യമാണ്.
കോവിഡ് കഴിഞ്ഞു പോരെ ഇതൊക്കെ എന്ന് ചിന്തിക്കുന്നവരോട് അങ്ങനെ ഒരു കാലം ഭാരതത്തില്‍ അടുത്തൊന്നും കാണാന്‍ ഭാഗ്യമുണ്ടാകില്ല എന്നേ പറയാന്‍ കഴിയൂ. കുട്ടികളുടെ ജീവിത-വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നേ പറ്റൂ. അവര്‍ക്ക് നാളെ ജോലിയും ഭാവിയും ഒക്കെ ഉണ്ടായേ തീരൂ. അല്ലെങ്കില്‍ കോവിഡ് എല്ലാം കഴിയുന്ന കാലത്തു നാടിനു 'ഭാരമായി' ഒരു യുവ സമൂഹം ഇവിടെ വലിയ വെല്ലുവിളി ഉയര്‍ത്തും. മാനവവിഭവശേഷിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമേ നമ്മുടെ നാടിനു ഭാവിയുള്ളൂ. നാട്ടില്‍ എല്ലാവര്ക്കും ജോലി കൊടുക്കാന്‍ കഴിയില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ ജോലിയും ലഭിക്കില്ല. കുറച്ചു പേരെങ്കിലും സ്വയം തൊഴില്‍ സൃഷ്ടിക്കേണ്ടിവരും. എങ്കില്‍ ആ രീതിയിലുള്ള മനോഭാവവും നൈപുണ്യങ്ങളും അറിവും നമ്മുടെ കുട്ടികള്‍ നേടേണ്ടതുണ്ട്. ആഗോള തലത്തില്‍ തൊഴില്‍ നേടാനും സര്‍ക്കാരിതര രംഗത്ത് തൊഴില്‍ നേടാനും ഒക്കെ കുട്ടികളെ പ്രാപ്തരാക്കാന്‍ വലിയ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. അതിനു കോവിഡ് ഒരു കാരണം ആകാന്‍ പാടില്ല. ഇന്ന് കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച അധ്യാപകരെ അതില്‍ നിന്ന് പിന്‍വലിക്കേണ്ടതുണ്ട്. മറ്റു ജോലിക്കു എപ്പോള്‍ വേണമെങ്കിലും പകരമാക്കാന്‍ പറ്റുന്ന കൂട്ടമായിട്ടല്ല അവരെ സമൂഹത്തില്‍ പരിഗണിക്കപ്പെടേണ്ടത്. അവര്‍ ഏറ്റെടുക്കേണ്ടത് കുട്ടികളെയാണ്. ഒരു മെന്ററിങ് രീതിയാണ് അനിവാര്യം. ഓരോ അധ്യാപകരും അവരുടെ കുട്ടികളെ അടുത്തറിയാന്‍ ശ്രമിക്കട്ടെ. അവരുടെ വളര്‍ച്ചാപരമായ ആവശ്യങ്ങള്‍ മാനസിക-വൈകാരിക തലം ഒക്കെ അറിയണം. അവര്‍ നന്നായി പഠിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ ഉണ്ടാകണം. അവരെ ഉത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും മാര്‍ഗ്ഗങ്ങള്‍ തേടണം. അവധിയൊന്നുമില്ലാതെ ആ പ്രക്രിയ തുടരണം. അതിനു വേണ്ട പുതിയ കരിക്കുലവും അധ്യാപക പരിശീലനവും ഒക്കെ ഇപ്പോള്‍ തന്നെ ഉണ്ടാകണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമേ കുട്ടികളുമായുള്ള ബന്ധങ്ങള്‍ ഉറപ്പിക്കണം. ഒരു നാടിന്റെ ഏറ്റവും വലിയ മുന്‍ഗണന ഇതാണെന്നോര്ക്കുക. ഇതിലും വലിയൊരു വാക്സിന് ഇല്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ തന്നെ അയച്ച് കൊടുക്കുന്നതോടൊപ്പം ഓരോ കുട്ടിയുടെ പഠന നിലവാരവും അവരുടെ ഹാജര്‍ നിലവാരവും അതാത് അധ്യാപകര്‍ തന്നെ സുക്ഷ്മായ രീതിയില്‍ വീക്ഷിക്കുന്നതിനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷത്തിനേക്കാളും നല്ല നിലയില്‍ മുമ്പോട്ട് കൊണ്ട്പോകുന്നതിന് തയ്യാറാവണം.
പകരം കോവിഡ് ഡ്യൂട്ടി സര്‍വകലാശാല വിദ്യാര്‍ത്ഥികളെയും എംപ്ലോയ്മെന്റ് മുഖേന പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന യുവതയെയും ഏല്പിക്കുന്നതും അവര്‍ക്കു സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും ഒക്കെ നല്‍കുന്നതും അവരുടെ ഭാവിക്കു അത് ഉപകരിക്കും. അതവര്‍ക്ക് വലിയ ഒരു നേട്ടവും ആയിരിക്കും. ഏതിനും എന്തിനും അധ്യാപകരെ ജോലി എല്പിക്കുക എന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. അധ്യാപകരെ ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ അവര്‍ അത് ഭംഗിയായ നിര്‍വ്വഹിക്കുമെന്ന ചിന്തയായിരിക്കാം ഇത്തരം പ്രവൃത്തികള്‍ അവരെ ഏല്‍പ്പിക്കാന്‍ കാരണം. ഇതിന് പുതിയ ഭരണസമിതി മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു പണിക്ക് അധ്യാപരെ നിയോഗിക്കപ്പെടുമ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങള്‍ക്ക് ബാധിക്കുന്നു എന്ന് വേണം നാം മനസ്സിലാക്കാന്‍. നമ്മുടെ നിലവാരം താഴ്ന്ന, ദര്‍ശനമില്ലാത്ത ഒരു കാഴ്ചപ്പാടുമില്ലാത്ത ഒരു നാടായി മാറാന്‍ പാടില്ല. അധ്യാപകര്‍ പണി ഒന്നുമില്ലാതെ വെറുതെ ഇരിക്കുകയാണ് എന്ന് തോന്നുന്നെങ്കില്‍ അത് വിദ്യാഭ്യാസ രംഗത്തെ പരാജയമാണ്. ഉയര്‍ന്നു നില്ക്കട്ടെ നമ്മുടെ കുട്ടികള്‍! അധ്യാപകര്‍ ശക്തരായി ഉയര്‍ന്നു നിന്നില്ലെങ്കില്‍ തളര്‍ന്നു പോകും നമ്മുടെ കുട്ടികള്‍, ഉണങ്ങി പോകും, നമ്മുടെ നാടിന്റെ ഭാവി. ഓര്‍ക്കാം, ജീവനുള്ള അധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ ആത്മാവ്.
അതോടൊപ്പം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നാം സ്ക്കൂളില്‍ ചേര്‍ത്തു ഇനി എല്ലാം അധ്യാപകര്‍ നോക്കി കൊള്ളും എന്ന ഭാവം നാം മാറ്റിയെ പറ്റു. പ്രത്യേകിച്ച് ഈ സമയത്ത് കുട്ടികളുടെ കാര്യങ്ങള്‍ അധ്യാപകരുമായി ചര്‍ച്ചകള്‍ അത്യാവശ്യമാണ്. ഒഴുക്കിനെതിരെ നീങ്ങാനാണ് പൂര്‍വ്വികള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. കുട്ടികള്‍ ഭാവി എന്താവുമെന്ന് ആലോചിച്ചു ഇനി വിഷമിക്കേണ്ട സമയമല്ല. വളരെ ശ്രദ്ധയോടെ കുട്ടികളുടെ ശ്രദ്ധ പുലര് ക്ലാസുകളില്‍ സമയത്തിന് മുമ്പേ തയ്യാറാക്കുന്ന രീതില്‍ നാം അവരേ ശ്രദ്ധിക്കണം. സ്കൂളില്‍ ഏത് രീതിയില്‍ പോകുന്നുവോ, അതേ രീതില്‍ തന്നേയാവണം വീട്ടിലും കുട്ടികളെ ക്ലാസുകളില്‍ ശ്രദ്ധിക്കാന്‍ വേണ്ടി പ്രേരിപ്പിക്കേണ്ടത്. അവര്‍ക്ക് ക്ലാസുകള്‍ കേള്‍ക്കാന്‍ വേണ്ട രീതിലുള്ള സാഹചര്യമില്ലങ്കില്‍ അത് അധ്യാപകരെ അറിയിക്കണം. വേണ്ട രീതിലുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കാര് സര്‍ക്കാറും സന്നദ്ധസംഘടനകളും തയ്യാറാവുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിനും അധ്യാപകര്‍ക്കുമൊപ്പം രക്ഷിതാക്കളും ഒരുമിച്ചാലെ ഉപകാരപെടുന്ന വിദ്യാഭ്യാസമുള്ള മക്കളായി നമ്മുടെ മക്കള്‍ മാറുകയുള്ളു, എല്ലാ കഴിഞ്ഞ് കുട്ടികളെ പഠനത്തിലേക്ക് കൊണ്ട് വരാം എന്ന് കരുതിയാല്‍ അവരുടെ ഭാവി അവതാളത്തിലാകും. ചില രക്ഷിതാക്കള്‍ പറയുന്നത് പോലെ വിജയിക്കാതെ അതേ ക്ലാസിലിരിക്കുക എന്നത് അത് എല്ലാ തലത്തിലും പ്രയാസമാണ്. അത് അധികൃതര്‍ക്ക് ഉള്‍പ്പെടെ വലിയ സാമ്പത്തിക നഷ്ടത്തിനും കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണത്തിനും ബുദ്ധിമുട്ടാകും. അത് കൊണ്ട് വിദ്യാഭ്യാസ ഉന്നതിക്ക് അധികൃതരോടൊപ്പം അധ്യാപകരും രക്ഷിതാക്കളും കൈകോര്ത്തുപിടിക്കേണ്ടത് ആവശ്യമാണ്.