കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ക്ലാസ് ആരംഭിക്കും; ദിവസം കുറഞ്ഞത് രണ്ട് മണിക്കൂര്‍ ഓണ്‍ലൈനിലൂടെ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നടപടിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. ദിവസം കുറഞ്ഞത് രണ്ട് മണിക്കൂര്‍ ഓണ്‍ലൈനിലൂടെ ക്ലാസ് എടുക്കാനാണ് തീരുമാനം. രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയിലായിരിക്കും ക്ലാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്ലാസ് നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കു […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നടപടിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. ദിവസം കുറഞ്ഞത് രണ്ട് മണിക്കൂര്‍ ഓണ്‍ലൈനിലൂടെ ക്ലാസ് എടുക്കാനാണ് തീരുമാനം.

രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയിലായിരിക്കും ക്ലാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്ലാസ് നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കു കൂടി സൗകര്യപ്രദമായ രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. കോളേജിന്റെ ഓരോ ദിവസത്തെയും പ്രവര്‍ത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം.

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തില്‍ നല്‍കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാവശ്യമായ സാങ്കേതിക സഹായം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ മുന്‍കൈ എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ ബദ്ധിമുട്ട് നേരിടുന്നവര്‍ പ്രിന്‍സിപ്പലിനെ അറിയിക്കണം. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ക്ലാസ് എടുക്കാം. അധ്യാപകര്‍ ക്ലാസ് എടുത്തതു സംബന്ധിച്ച റിപോര്‍ട്ട് ആഴ്ചയില്‍ ഒരിക്കല്‍ വകുപ്പ് മേധാവികള്‍ പ്രിന്‍സിപ്പലിന് നല്‍കണം.

Related Articles
Next Story
Share it