ഇന്ത്യയിലെ യു.എ.പി.എ പ്രയോഗം ഭയപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സ്ഥാനപതി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ യു.എ.പി.എ പ്രയോഗം ഭയപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭ സ്ഥാനപതിയായ മിഷേല്‍ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് മാധ്യമപ്രവര്‍ത്തകരെ തടവിലിട്ടതില്‍ ബേഷ്‌ലെറ്റ് ആശങ്ക രേഖപ്പെടുത്തി. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം, വാര്‍ത്താവിനിമയ നിരോധനം എന്നിവ ജമ്മു-കശ്മീരില്‍ തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ മുമ്പില്ലാത്ത വിധം സമ്മര്‍ദം നേരിടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ജമ്മു-കശ്മീരിലാണെന്നും യു.എന്‍ മനുഷ്യാവകാശ സ്ഥാനപതി […]

ന്യൂഡെല്‍ഹി: ഇന്ത്യയിലെ യു.എ.പി.എ പ്രയോഗം ഭയപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭ സ്ഥാനപതിയായ മിഷേല്‍ കുറ്റപ്പെടുത്തി.

അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് മാധ്യമപ്രവര്‍ത്തകരെ തടവിലിട്ടതില്‍ ബേഷ്‌ലെറ്റ് ആശങ്ക രേഖപ്പെടുത്തി. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം, വാര്‍ത്താവിനിമയ നിരോധനം എന്നിവ ജമ്മു-കശ്മീരില്‍ തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ മുമ്പില്ലാത്ത വിധം സമ്മര്‍ദം നേരിടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ജമ്മു-കശ്മീരിലാണെന്നും യു.എന്‍ മനുഷ്യാവകാശ സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.

ഭീകരപ്രവര്‍ത്തനം തടയാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അംഗീകരിച്ച ബേഷ്‌ലെറ്റ് ജമ്മു കശ്മീരിന് മേലുള്ള നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളിലും കൂടുതല്‍ അസ്വസ്ഥതകളിലും എതിര്‍പ്പിലുമാണ് കലാശിക്കുകയെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it