സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കും

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചിട്ടുണ്ട്. സ്റ്റേജ്-കോണ്‍ട്രാക്ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന […]

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചിട്ടുണ്ട്. സ്റ്റേജ്-കോണ്‍ട്രാക്ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചത്. മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പലതും അറ്റകുറ്റപ്പണി നടത്താന്‍ തന്നെ വലിയ തുക ചെലവാകും. ഇതെല്ലാം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കം.

Related Articles
Next Story
Share it