ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു

കാഞ്ഞങ്ങാട്: ബക്കറ്റിലെ വെള്ളത്തിൽ വീണു ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ കൊട്ടോടി കൂരംകയയിലെ  മിഥുൻ ഫിലിപ്പ് -അഞ്ജു ദമ്പതികളുടെ മകൾ റിയയാണ്  മരിച്ചത്. ചൊവ്വാഴ്ച  വൈകുന്നേരമാണ് സംഭവം. അടുക്കള ഭാഗത്തുണ്ടായ വെള്ളം നിറച്ച ബക്കറ്റിലേക്കാണു വീണത്. അഞ്ജു ഈ സമയത്ത്  അലക്കാനായി പുഴയിലേക്കു പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞ് അടുക്കളയിലേക്കു പോകുന്നത്   കണ്ടിരുന്നില്ല. മഞ്ജു തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞ് ബക്കറ്റിൽ തലകുത്തി വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ:  റയാൻ, ഇവാൻ.

Related Articles
Next Story
Share it