പൗരത്വനിയമത്തിനെതിരായ സമരത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരുവര്‍ഷം തികഞ്ഞു; മംഗളൂരു നഗരത്തില്‍ കനത്ത സുരക്ഷ
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരുവര്‍ഷം തികഞ്ഞു. 2019 ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ നടന്ന സമരത്തിനെതിരെ പൊലീസ് വെടിവെപ്പ് നടത്തിയത്. കന്ദക്ക് സ്വദേശി അബ്ദുല്‍ ജലീലും കുദ്രോളി സ്വദേശി നൗഷീനുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ സമരക്കാരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ നടത്തിയ മജിസ്ട്രേട്ട് തല അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സി.ഐ.ഡി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലും സമര്‍പ്പിച്ചു. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് […]

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരുവര്‍ഷം തികഞ്ഞു. 2019 ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ നടന്ന സമരത്തിനെതിരെ പൊലീസ് വെടിവെപ്പ് നടത്തിയത്. കന്ദക്ക് സ്വദേശി അബ്ദുല്‍ ജലീലും കുദ്രോളി സ്വദേശി നൗഷീനുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ സമരക്കാരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ നടത്തിയ മജിസ്ട്രേട്ട് തല അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സി.ഐ.ഡി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലും സമര്‍പ്പിച്ചു. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ വകവെക്കാതെ സമരത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. സമാധാനപരമായാണ് സമരം നടന്നതെങ്കിലും പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയും പൊലീസ് വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മംഗളൂരു നഗരത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.