ഒച്ചപ്പാടുകള്‍ക്കപ്പുറം കാഴ്ചപ്പാടുകളെ മുന്നോട്ടു വെച്ചൊരാള്‍
ശബ്ദഘോഷങ്ങളും തലയെടുപ്പും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എളിമയും ശാന്തതയും കൊണ്ടാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യത്യസ്തനായി നിന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും മതേതരത്വത്തിന്റെ ദുര്‍ബലമായ അതിരുകള്‍ സംരക്ഷിച്ച സഖ്യരാഷ്ട്രീയത്തിന്റെ ബദലുകള്‍ തീര്‍ത്ത് യഥാര്‍ത്ഥ തലയെടുപ്പു കൊണ്ട് എല്ലായിടത്തും അംഗീകരിക്കപ്പെട്ടൊരാള്‍! അദ്ദേഹം ഒരിക്കലും ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികള്‍ക്കരികില്‍ താമസിച്ചിരുന്നില്ല; പക്ഷെ ഇന്ത്യന്‍ ജനാധിപത്യം ആശയോടെ കാണുന്ന മതസാഹോദര്യത്തിന്റെ വിളക്കു മാടമായി! അദ്ദേഹം ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചില്ല; പക്ഷേ എല്ലായ്‌പ്പോഴും പ്രധാന തീരുമാനമെടുക്കുന്നയാളായി.! അദ്ദേഹം ഒരിക്കലും കിംഗ് മേക്കര്‍ […]
ശബ്ദഘോഷങ്ങളും തലയെടുപ്പും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എളിമയും ശാന്തതയും കൊണ്ടാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യത്യസ്തനായി നിന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും മതേതരത്വത്തിന്റെ ദുര്‍ബലമായ അതിരുകള്‍ സംരക്ഷിച്ച സഖ്യരാഷ്ട്രീയത്തിന്റെ ബദലുകള്‍ തീര്‍ത്ത് യഥാര്‍ത്ഥ തലയെടുപ്പു കൊണ്ട് എല്ലായിടത്തും അംഗീകരിക്കപ്പെട്ടൊരാള്‍! അദ്ദേഹം ഒരിക്കലും ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികള്‍ക്കരികില്‍ താമസിച്ചിരുന്നില്ല; പക്ഷെ ഇന്ത്യന്‍ ജനാധിപത്യം ആശയോടെ കാണുന്ന മതസാഹോദര്യത്തിന്റെ വിളക്കു മാടമായി! അദ്ദേഹം ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചില്ല; പക്ഷേ എല്ലായ്‌പ്പോഴും പ്രധാന തീരുമാനമെടുക്കുന്നയാളായി.! അദ്ദേഹം ഒരിക്കലും കിംഗ് മേക്കര്‍ […]
ശബ്ദഘോഷങ്ങളും തലയെടുപ്പും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എളിമയും ശാന്തതയും കൊണ്ടാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യത്യസ്തനായി നിന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും മതേതരത്വത്തിന്റെ ദുര്‍ബലമായ അതിരുകള്‍ സംരക്ഷിച്ച സഖ്യരാഷ്ട്രീയത്തിന്റെ ബദലുകള്‍ തീര്‍ത്ത് യഥാര്‍ത്ഥ തലയെടുപ്പു കൊണ്ട് എല്ലായിടത്തും അംഗീകരിക്കപ്പെട്ടൊരാള്‍! അദ്ദേഹം ഒരിക്കലും ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികള്‍ക്കരികില്‍ താമസിച്ചിരുന്നില്ല; പക്ഷെ ഇന്ത്യന്‍ ജനാധിപത്യം ആശയോടെ കാണുന്ന മതസാഹോദര്യത്തിന്റെ വിളക്കു മാടമായി! അദ്ദേഹം ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചില്ല; പക്ഷേ എല്ലായ്‌പ്പോഴും പ്രധാന തീരുമാനമെടുക്കുന്നയാളായി.! അദ്ദേഹം ഒരിക്കലും കിംഗ് മേക്കര്‍ ആയില്ല; മറിച്ച് നിരവധി നേതാക്കളെയും ഭരണസംവിധാനങ്ങളെയും രൂപപ്പെടുത്തിയ നിശബ്ദശക്തിയായി!
ധിക്കാരവും അഹങ്കാരവും കൊണ്ട് മറ്റുള്ളവര്‍ അടിച്ചമര്‍ത്തലിലൂടെ നേടിയത്, മനോഹരമായ പുഞ്ചിരിയോടെയും ലളിതമായ വാക്കുകളിലൂടെയും ഏവരെയും ആകര്‍ഷിപ്പിച്ച് തങ്ങള്‍ സ്വായത്തമാക്കി. അതായിരുന്നു അദ്ദേഹത്തിന്റെ നിശബ്ദതയുടെ ശക്തി.
"മതസൗഹാര്‍ദ്ദ രാഷ്ട്രീയത്തിന്റെ അവസാനത്തെ പ്രവാചകന്‍"2009 ഓഗസ്റ്റ് 3ന് ഇന്ത്യയിലെ മുന്‍നിര ഇംഗ്ലീഷ് പത്രങ്ങളില്‍ ഒന്നായ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ശിഹാബ് തങ്ങളുടെ വിവടവാങ്ങലിനെക്കുറിച്ച് എഴുതി തുടങ്ങിയത് ഇങ്ങനെയായിരുന്നു.
ശിഹാബ് തങ്ങള്‍ ഒരു അതുഗ്രന്‍ പ്രസംഗം നടത്തി ആര്‍പ്പു വിളിയും കയ്യടിയും നേടിയ ഒരു സന്ദര്‍ഭം പോലും ആര്‍ക്കും ഓര്‍മിച്ചെടുക്കാന്‍ ഉണ്ടാവില്ല. ഈജിപ്തിലെ ലോക പ്രശസ്തമായ കലാലയങ്ങളില്‍ വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങളിലൂടെ കരസ്ഥമാക്കിയ, ഒപ്പം പാരമ്പര്യത്തിന്റെ പ്രതിഫലനമായി മധുരമൂറുന്നതും സമ്പന്നവുമായ വിവേകമൂറുന്ന പദങ്ങള്‍ പുഞ്ചിരി തൂകിക്കൊണ്ട് സൗമ്യനായി ഉച്ഛരിച്ചത് ഏതൊരു ശ്രോതാവിന്റെയും ഓര്‍മ്മകളില്‍ എക്കാലവും നിറഞ്ഞ് നില്‍ക്കുന്നുണ്ടാവും. സാധാരണ ജനങ്ങളുടെ നിര്‍മ്മലമായ ഹൃദയങ്ങളോട് സംവദിച്ചത് കലര്‍പ്പില്ലാത്ത സ്‌നേഹത്തോടെയും കരുണ നിറഞ്ഞ മനസ്സോടെയുമായിരുന്നു.
അത് കൊണ്ടാകണല്ലോ ഒരവസരത്തില്‍ മാത്രം കുറച്ചു മിനിറ്റുകളിലേക്ക് കണ്ട ശിഹാബ് തങ്ങളെ കുറിച്ച് ലോക പ്രശസ്ത സിനിമാ സംവിധായകനായ ക്രിഷ്‌റ്റോഫ് സാനുസ്സി (Krzysztof Pius Zanussi) പോളണ്ടിലെ അദ്ദേഹത്തിന്റെ വസതിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ കാണാനെത്തിയ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനോട് ശിഹാബ് തങ്ങളെ ഓര്‍മിച്ചെടുത്തു പറഞ്ഞത് "അന്ന് കണ്ട ആ മഹാ മനീഷിയെ എന്റെ അന്വേഷണം അറിയിക്കണം-ആ തേജസ്സാര്‍ന്ന മുഖം മറക്കാനുവുന്നില്ല' എന്ന്..!
പാണക്കാട്ടെ വല്ല്യക്കാക്കയെന്ന് അടുപ്പക്കാര്‍ വിളിച്ചിരുന്ന തങ്ങളവര്‍കള്‍ മലയാളത്തിന്റെ മാനത്ത് ഒരു തെളിനിലാപ്പരപ്പായിരുന്നു. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും സമുദായങ്ങളും തമ്മില്‍ അകലങ്ങള്‍ വെളിപ്പെടുമ്പോള്‍ ഭൂമിയെപ്പോലും നോവിക്കാതെ നടന്നുവരുമായിരുന്നു ആ പാദങ്ങള്‍. കവിള്‍ത്തടത്തില്‍ സൗമ്യമായ ഒരു ചിരിയോടെ. പതിഞ്ഞ സ്വരത്തില്‍ പിറക്കുന്ന ഒരു ആശ്വാസവാക്കും കൊണ്ട്, അത് കേള്‍ക്കാനും അനുസരിക്കാനും ആയിരങ്ങള്‍ കാത്തിരിപ്പുണ്ടാകുമായിരുന്നു.
വിവിധ നാടുകളില്‍ അദ്ദേഹം സഞ്ചരിച്ചപ്പോഴൊക്കെ കണ്ടിഷ്ടപ്പെട്ട് വാങ്ങിയ കൊച്ചു ഘടികാരങ്ങളും ടൈംപീസുകളും തന്റെ സമയവും താന്‍ ജീവിച്ച കാലവും ജനമനസ്സുകളില്‍ അടയാളപ്പെടുത്താനെന്ന വണ്ണം സൂക്ഷിച്ച് വെച്ചിരുന്നു തങ്ങള്‍. അദ്ദേഹത്തിന്റെ സ്മരണകളും അദ്ദേഹം സൂക്ഷിച്ചു വെച്ച സ്മരണികകളും കാലാതീതമായിത്തീര്‍ന്നു.
തനിക്കു ചുറ്റുമുള്ള പച്ച മനുഷ്യരെ ഇഷ്ടപ്പെട്ട പോലെ തനിക്കു ചുറ്റുമുള്ള ഹരിതാഭയാര്‍ന്ന പ്രകൃതിയെയും അദ്ദേഹം പരിപാലിച്ചു. മനോരമ ന്യൂസ് ചാനല്‍ 'അന്നൊരിക്കല്‍' എന്ന ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയപ്പോള്‍ രാഷ്ട്രീയാതിപ്രസരത്തിന്റെ ശബ്ദഘോഷങ്ങളോ മുദ്രാവാക്യം വിളികളുടെ ചെകിടടപ്പിക്കും ഘോഷ യാത്രയുമോ ഒന്നുമുണ്ടായിരുന്നില്ല അതില്‍. വേറെ ഏതെങ്കിലുമൊരു നേതാവിനെക്കുറിച്ചായിരുന്നു ആ പരിപാടിയെങ്കില്‍ ഏകാഭിനയത്തിന്റെയും വലിയ വായ്കസര്‍ത്തുകളുടെയും അതിപ്രസരം കണ്ടേനെ. ആ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയത് തന്നെ കടലുണ്ടിപ്പുഴയേയും ഹരിതാഭയാര്‍ന്ന പ്രകൃതി ഭംഗിയേയും മണ്ണിനെയും പുഴയെയും തൊട്ട് ഉമ്മ വെക്കുന്ന കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന മഴയുടെ അതിമനോഹര ദൃശ്യങ്ങളോടെയായിരുന്നു. ശിഹാബ് തങ്ങള്‍ ജനങ്ങളോട് സംവദിക്കാറുള്ള ഹൃദയം നിറയും വാക്കുകള്‍ പോലെ..!
പ്രശസ്തമായ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'ഔട്ട് ലുക്ക്' മാഗസിനില്‍ 2017ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ലക്കത്തില്‍ സയ്യിദ് തങ്ങളുടെ ഒരു സംഭവ കഥ പറയുന്നുണ്ട്. ഓടിട്ട ഒരു പള്ളിക്ക് മുകളില്‍ കുലച്ചു കായ്ച്ചു നിന്ന ഒരു കല്‍പ വൃക്ഷത്തിന്റെ തേങ്ങകള്‍ മിക്കപ്പോഴും പള്ളിയിലെ ഓടുകളെ പൊട്ടിച്ചു കളഞ്ഞപ്പോള്‍ ആ തെങ്ങിനെ മുറിച്ചു കളയാന്‍ ഉടമസ്ഥരായ സഹോദര സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടതും അവര്‍ അതിനു തയാറാവാത്തതും പ്രശ്‌നം ഒരു പാട് മഹല്ലുകളുടെ ഖാസിയായിരുന്ന തങ്ങളുടെ മുന്നിലെത്തിയതും ആ തെങ്ങിനെ മുറിക്കരുതെന്നും അതവിടെത്തന്നെ ഇരുന്നോട്ടെയെന്നും പള്ളി പൊളിച്ചു കോണ്‍ക്രീറ്റ് ചെയ്തു പുതുക്കി പണിയട്ടെ എന്നും നിര്‍ദ്ദേശിച്ച അപരിഹാര്യമായ ഒരു പ്രശ്‌നത്തിന് യുക്തിഭദ്രവും ശാശ്വതവുമായ പരിഹാരം നിര്‍ദ്ദേശിച്ച ഒരു ദാര്‍ശനികതയെക്കുറിച്ച്.
ഋതുഭേദങ്ങള്‍ക്കനുസൃതമായിട്ടല്ലല്ലോ നീല കുറിഞ്ഞികള്‍ പൂക്കുന്നത്. അവയ്ക്ക് കാലചക്രത്തിന്റെ കൃത്യമായ ഇടവേളകളുണ്ട്. അപൂര്‍വ്വമായി പുഷ്പിക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്തപ്പോള്‍ മൂന്നാറില്‍ അത് കാണാനെത്തിയത്രെ ശിഹാബ് തങ്ങള്‍.! ചെടി വളര്‍ത്തലും ബോണ്‍സായി മരങ്ങളുടെ പരിപാലനവും ഇഷ്ടപെട്ട ഒരു നേതാവ്..! മനുഷ്യനോടും പ്രകൃതിയോടും ഒരു പോലെ ചേര്‍ന്ന് നിന്ന ചരിത്ര പുരുഷന്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ് ഭരണാധികാരികളും ഉന്നത രാഷ്ട്രീയ പ്രമുഖരുമടങ്ങുന്ന പ്രസിദ്ധരായ അനേകം പേര്‍ തങ്ങള്‍ക്ക് സ്വീകരണമൊരുക്കിയപ്പോള്‍ സാധാരണക്കാരന് എല്ലായ്‌പ്പോഴും പാണക്കാട്ടെ തറവാട്ടു വാതിലുകള്‍ തുറന്നു വച്ചു ശിഹാബ് തങ്ങള്‍.
ഒരു മന്ദമാരുതന്‍ മരങ്ങളെയും പൂക്കളെയും തലോടി അതിന്റെ സൗരഭ്യം പടര്‍ത്തുമ്പോലെ, തന്നെ കാണാനെത്തുന്നവര്‍ക്കെല്ലാം സ്‌നേഹസൗരഭ്യം പടര്‍ത്തി കടന്നു പോയിട്ട് ഒരു നീലക്കുറിഞ്ഞി പൂക്കും കാലമായിരിക്കുന്നു. ഒരു വ്യാഴവെട്ടക്കാലം!
അങ്ങയുടെ ഭൗതിക ശരീരം ഞങ്ങളെ വിട്ടുപോയി. പക്ഷെ അങ്ങയുടെ ഓര്‍മകള്‍ക്ക് മരണമില്ല; കാരണം ഭൂമിയില്‍ മാത്രമായി ജീവിച്ചവര്‍ക്കേ മരണമുള്ളു, അങ്ങ് ജീവിച്ചത് അനേകായിരങ്ങളുടെ ഹൃദയങ്ങളിലും കൂടിയാണല്ലോ..!