ഭര്‍ത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: ഭര്‍ത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ റിട്ട: പ്രഥമാധ്യാപിക നാരായണിയാണ് മരിച്ചത്. ഡയാലിസിസിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോയിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ചത്. പടന്നക്കാട് എല്‍.പി.സ്‌കൂളിലെ പ്രഥമാധ്യാപികയായിരുന്നു. ഭര്‍ത്താവും റിട്ട: ജയില്‍ ഉദ്യോഗസ്ഥനുമായ കെ. വി ഭാസ്‌കരന്‍ ഒരാഴ്ച മുമ്പാണ് മരിച്ചത്. മക്കള്‍: അശോകന്‍ (സൗദി, റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, ഗസല്‍ ഗായകന്‍), ആശ (എസ്.എന്‍.ടി.ടി.ഐ പടന്നക്കാട്). മരുമക്കള്‍: രാഘവന്‍, പ്രിയ. സഹോദരങ്ങള്‍: […]

കാഞ്ഞങ്ങാട്: ഭര്‍ത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ റിട്ട: പ്രഥമാധ്യാപിക നാരായണിയാണ് മരിച്ചത്. ഡയാലിസിസിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോയിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ചത്. പടന്നക്കാട് എല്‍.പി.സ്‌കൂളിലെ പ്രഥമാധ്യാപികയായിരുന്നു. ഭര്‍ത്താവും റിട്ട: ജയില്‍ ഉദ്യോഗസ്ഥനുമായ കെ. വി ഭാസ്‌കരന്‍ ഒരാഴ്ച മുമ്പാണ് മരിച്ചത്. മക്കള്‍: അശോകന്‍ (സൗദി, റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, ഗസല്‍ ഗായകന്‍), ആശ (എസ്.എന്‍.ടി.ടി.ഐ പടന്നക്കാട്). മരുമക്കള്‍: രാഘവന്‍, പ്രിയ. സഹോദരങ്ങള്‍: കരുണന്‍, ഭാസ്‌കന്‍ (റിട്ട. അധ്യാപകന്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍), പരേതരായ കുഞ്ഞി മാണിക്കം, ദാമോദരന്‍, കുഞ്ഞിക്കണ്ണന്‍.

Related Articles
Next Story
Share it