ആ ഒരു സിക്‌സ് അല്ല ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നത്; സച്ചിനും യുവരാജും സഹീര്‍ ഖാനും നടത്തിയ പ്രകടനം എല്ലാവരും മറന്നുപോയോ? ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരിയറിലെ അവസാന ലോകകപ്പിനിറങ്ങി മാസ്മരികത കാണിച്ച ലോകകപ്പ് ഒടുവില്‍ ഇന്ത്യയിലേക്ക് തന്നെ എത്തുമ്പോള്‍ അതില്‍ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്താനായത് രണ്ടുപതിറ്റാണ്ട് നീണ്ട ആ കരിയറിന് തിലകക്കുറിയായി. 37ാം വയസില്‍ തന്റെ ആറാം ലോകകപ്പില്‍ സച്ചിന്‍ ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ ആ ചരിത്രമുഹൂര്‍ത്തത്തില്‍ മറക്കാനാവാത്ത സംഭാവന നല്‍കിയ നിരവധി താരങ്ങളുമുണ്ട്. ടൂര്‍ണമെന്റിലെ താരമായ യുവരാജ് സിംഗ്, ഓപ്പണര്‍ വിരേന്ദര്‍ […]

ന്യൂഡല്‍ഹി: ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരിയറിലെ അവസാന ലോകകപ്പിനിറങ്ങി മാസ്മരികത കാണിച്ച ലോകകപ്പ് ഒടുവില്‍ ഇന്ത്യയിലേക്ക് തന്നെ എത്തുമ്പോള്‍ അതില്‍ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്താനായത് രണ്ടുപതിറ്റാണ്ട് നീണ്ട ആ കരിയറിന് തിലകക്കുറിയായി. 37ാം വയസില്‍ തന്റെ ആറാം ലോകകപ്പില്‍ സച്ചിന്‍ ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ ആ ചരിത്രമുഹൂര്‍ത്തത്തില്‍ മറക്കാനാവാത്ത സംഭാവന നല്‍കിയ നിരവധി താരങ്ങളുമുണ്ട്. ടൂര്‍ണമെന്റിലെ താരമായ യുവരാജ് സിംഗ്, ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, ക്യാപ്റ്റന്‍ ധോണി തുടങ്ങി നിരവധി താരങ്ങള്‍.

എന്നാല്‍ പത്താം വാര്‍ഷികത്തില്‍ ക്യാപ്റ്റന്‍ ധോണിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഗൗതം ഗംഭീര്‍. ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു ഗംഭീര്‍. 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. 2011 ലെ ലോകകപ്പ് ജയം ഒരു കൂട്ടായ്മയുടെ നേട്ടമാണെന്നും വ്യക്തിഗത നേട്ടങ്ങളല്ല, മറിച്ച ടീം സ്പിരിറ്റാണ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നും ഗംഭീര്‍ പറയുന്നു.

ലോകകപ്പ് വിജയത്തിനു കാരണം ആരുടെയും ഒറ്റയാള്‍ പ്രകടനമല്ലെന്ന് കഴിഞ്ഞ വര്‍ഷവും ഗംഭീര്‍ പറഞ്ഞിരുന്നു. 'ഒരു സിക്സ് അല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചത്,' എന്നായിരുന്നു ഗംഭീര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസ്താവന. ഇതേകുറിച്ച് കൂടുതല്‍ വ്യക്തമാക്കാമോ എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിനു ഗംഭീര്‍ ഇത്തവണ മറുപടി നല്‍കി.

'ഏതെങ്കിലും ഒരു വ്യക്തിയാണ് ലോകകപ്പ് നേടിയതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇന്ത്യയില്‍ ഏതെങ്കിലും വ്യക്തികള്‍ മാത്രം ആഘോഷിക്കപ്പെടുന്നു. ഒരു ടീം ഗെയിം എന്ന നിലയില്‍ വ്യക്തികള്‍ക്ക് ഇവിടെ സ്ഥാനമില്ല. വ്യക്തികള്‍ക്ക് തങ്ങളുടേതായ പങ്ക് നല്‍കാനേ സാധിക്കൂ. സഹീര്‍ ഖാന്റെ പങ്ക് നമുക്ക് മറക്കാന്‍ സാധിക്കുമോ? തുടര്‍ച്ചയായി മൂന്ന് മെയ്ഡന്‍ ഓവറുകളാണ് ഫൈനലില്‍ സഹീര്‍ എറിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ യുവരാജ് സിംഗ് നടത്തിയ പ്രകടനം വിസ്മരിക്കാന്‍ കഴിയുമോ? ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ സച്ചിന്‍ നേടിയ സെഞ്ചുറി മറക്കാമോ? പക്ഷേ, എന്തുകൊണ്ടാണ് നമ്മള്‍ ഒരു സിക്സ് മാത്രം ഓര്‍ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്? ആരും യുവരാജിനെ പറ്റി സംസാരിക്കുന്നില്ല. 2011 ലോകകപ്പില്‍ യുവരാജ് ആയിരുന്നു ടൂര്‍ണമെന്റിലെ താരം. പക്ഷേ, നമ്മള്‍ ആ ഒരു സിക്സിനെ പറ്റി മാത്രമാണ് സംസാരിക്കുന്നത്,' ഗംഭീര്‍ പറഞ്ഞു. ലോകകപ്പ് വിജയത്തില്‍ ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു വിജയറണ്‍ നേടിയ ധോണിയുടെ അവസാന സിക്‌സ്.

Related Articles
Next Story
Share it