ചെന്നൈയിലെ പിച്ചില്‍ എങ്ങനെ ജയിക്കാം? രണ്ട് മത്സരങ്ങള്‍ ചെറിയ സ്‌കോറില്‍ പുറത്തായിട്ടും മുംബൈ ജയം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മ പറയുന്നു

ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ലാത്തതിനാല്‍ മുംബൈ, ചെന്നൈ ഗ്രൗണ്ടുകളിലാണ് ഇതുവരെയുള്ള കളികളെല്ലാം നടന്നത്. എന്നാല്‍ ചെന്നൈയിലെ പിച്ചില്‍ ടീമുകള്‍ റണ്‍സസ് കണ്ടെത്താന്‍ വളരെ പ്രയാസപ്പെടുന്നതാണ് അധികം മത്സരങ്ങളിലും കാണുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ചെറിയ സ്‌കോറില്‍ പുറത്തായിട്ടും എതിരാളികളെ എറിഞ്ഞിട്ട് ജയം സ്വന്തമാക്കിയ ടീം ആണ് മുംബൈ ഇന്ത്യന്‍സ്. ശനിയാഴ്ച ഹൈദരാബാദിനെതിരെ 150 റണ്‍സിന് പുറത്തായിട്ടും 13 റണ്‍സിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ചെന്നൈയിലെ പിച്ചിനെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. […]

ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ലാത്തതിനാല്‍ മുംബൈ, ചെന്നൈ ഗ്രൗണ്ടുകളിലാണ് ഇതുവരെയുള്ള കളികളെല്ലാം നടന്നത്. എന്നാല്‍ ചെന്നൈയിലെ പിച്ചില്‍ ടീമുകള്‍ റണ്‍സസ് കണ്ടെത്താന്‍ വളരെ പ്രയാസപ്പെടുന്നതാണ് അധികം മത്സരങ്ങളിലും കാണുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ചെറിയ സ്‌കോറില്‍ പുറത്തായിട്ടും എതിരാളികളെ എറിഞ്ഞിട്ട് ജയം സ്വന്തമാക്കിയ ടീം ആണ് മുംബൈ ഇന്ത്യന്‍സ്. ശനിയാഴ്ച ഹൈദരാബാദിനെതിരെ 150 റണ്‍സിന് പുറത്തായിട്ടും 13 റണ്‍സിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ചെന്നൈയിലെ പിച്ചിനെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.

ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുക ദുഷ്‌കരമാണെന്നാണ് രോഹിത് പറയുന്നത്. 'ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിന്റെ വേഗം കുറയുന്നുണ്ട്. രാഹുല്‍ ചഹര്‍ പന്തെറിയുമ്പോള്‍ നോക്കുക. നാലാം ഓവര്‍ എറിയുമ്പോഴും പന്ത് ടേണ്‍ ചെയ്യാന്‍ ചഹറിന് സാധിക്കുന്നുണ്ട്. അത് കളിയിലെ 13ആമത്തെയോ 14ആമത്തെയോ ഓവറായിരിക്കും. ഇത് മുംബൈയില്‍ സാധിക്കുന്ന കാര്യമല്ല. 20ാം ഓവര്‍ വരെ ബൗളര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നു. പേസര്‍മാര്‍ക്കും സമാന പിന്തുണ ലഭിക്കുന്നു. പന്തിന് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നു. ഇതൊക്കെ ബാറ്റ്‌സ്മാന്മാരെ കഷ്ടത്തിലാക്കുന്ന കാര്യമാണ്'-രോഹിത് പറഞ്ഞു.

ചെന്നൈയില്‍ ബൗളര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിക്കുണ്ട്. സ്ലോ ബോള്‍ എറിയുന്ന പേസര്‍മാരെ നേരിടാനും ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്നു. അത് കൊണ്ട് തന്നെ അവര്‍ കൂടുതല്‍ സ്ലോ ബോളുകള്‍ എറിയുന്നു. മുംബൈ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമെല്ലാം കൂടുതല്‍ സ്ലോ ബോളുകളെ ആശ്രയിക്കുന്നത് പിച്ചിന്റെ സ്വഭാവത്തെ മുതലെടുക്കാനാണ്. ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദ് മികച്ച ബൗളിംഗാണ് കാഴ്ച വെച്ചത്. അതിന് കാരണം നന്നായി സ്ലോ ബോള്‍ എറിഞ്ഞതാണ്.

സ്ലോ ബോള്‍ എറിയുന്ന ബോളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനാവുമെന്നുള്ളതിന് തെളിവാണ് ഹര്‍ഷല്‍ പട്ടേലിന്റെയും ആന്ദ്രേ റസലിന്റെയും ബൗളിംഗ് പ്രകടനങ്ങള്‍. ഇരുവരും മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ അവരവരുടെ ടീമിനായി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. ഇത് കൂടാതെ ആദ്യ മത്സരത്തില്‍ മുംബൈ ബൗളര്‍മാര്‍ സ്ലോ ബോളുകള്‍ അധികം ഉപയോഗിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും മത്സരം തോല്‍ക്കുകയും ചെയ്തു.

മുംബൈയുടെ രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഗൂഗ്ലിയും ടേണുകളും ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. മുംബൈ ബാറ്റ് ചെയ്തപ്പോള്‍ ഹൈദരാബാദ് സ്പിന്നര്‍ മുജീബുര്‍ റഹ്‌മാന് ആദ്യ ഓവറില്‍ മികവ് കാട്ടാനായില്ല. എന്നാല്‍ മത്സരം പുരോഗമിക്കവെ പിച്ച് കൂടുതല്‍ സ്ലോ ആകുകയും മടങ്ങിയെത്തിയ മുജീബ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റെന്ന നിലയില്‍ തന്റെ സ്പെല്‍ അവസാനിപ്പിക്കുകയും ചെയ്തു.

'ഹൈദരാബാദിനെതിരേ മുംബൈ മധ്യ ഓവറുകളില്‍ കൂടുതല്‍ നന്നായി ബാറ്റ് ചെയ്തു. മധ്യനിരയില്‍ അതിന് മികവുള്ള താരങ്ങള്‍ ടീമിലുണ്ട്. മധ്യഓവറുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്'-രോഹിത് കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും മുംബൈ ആദ്യം ബാറ്റ് ചെയ്ത ശേഷം നേടിയ ചെറിയ സ്‌കോര്‍ പ്രതിരോധിച്ചാണ് വിജയം നേടിയത്. അന്ന് 152 റണ്‍സില്‍ ഓള്‍ഔട്ടായ മുംബൈ കൊല്‍ക്കത്തയെ 142ല്‍ ഒതുക്കുകയായിരുന്നു. അവസാനം ആറ് വിക്കറ്റ് കയ്യിലിരിക്കെ 30 പന്തില്‍ 31 റണ്‍സ് എടുക്കാനാകാതെയാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

Related Articles
Next Story
Share it