ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യില്ലെന്ന് ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി: ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഇരട്ട വോട്ട് വിവാദത്തിലുള്ള ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദവിവരണം ഹൈക്കോടതിയെ ബോധിപ്പിക്കണമെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്നും […]

കൊച്ചി: ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഇരട്ട വോട്ട് വിവാദത്തിലുള്ള ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദവിവരണം ഹൈക്കോടതിയെ ബോധിപ്പിക്കണമെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നാലുലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇത് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്.

Related Articles
Next Story
Share it