ജ്വല്ലറി ഉടമയെ വാനിടിച്ചു വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചു വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഒടയംചാലിലെ പാട്ടില്ലത്ത് റസാഖ് എന്ന സ്രാക്കുട്ടി റസാഖി (60)നെ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ചുള്ളിക്കരയിലെ പവിത്രം ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെ അപായപ്പെടുത്തിയാണ് പണംതട്ടാന്‍ ശ്രമിച്ചത്. ബാലചന്ദ്രന്റെ യാത്രാ സംബന്ധിച്ചുള്ള വിവരങ്ങള്‍ റസാഖാണ് നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കു കൈമാറിയത്. അറസ്റ്റിലായ പ്രതികളെ ഇരുന്നൂറിലേറെ തവണ […]

കാഞ്ഞങ്ങാട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചു വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഒടയംചാലിലെ പാട്ടില്ലത്ത് റസാഖ് എന്ന സ്രാക്കുട്ടി റസാഖി (60)നെ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ചുള്ളിക്കരയിലെ പവിത്രം ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെ അപായപ്പെടുത്തിയാണ് പണംതട്ടാന്‍ ശ്രമിച്ചത്. ബാലചന്ദ്രന്റെ യാത്രാ സംബന്ധിച്ചുള്ള വിവരങ്ങള്‍ റസാഖാണ് നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കു കൈമാറിയത്. അറസ്റ്റിലായ പ്രതികളെ ഇരുന്നൂറിലേറെ തവണ റസാഖ് വിളിച്ചതായി പൊലിസിനു വിവരം ലഭിച്ചു. ജൂലായ് 20ന് രാത്രിയാണ് സംഭവം. ജ്വല്ലറി ഉടമയെ തട്ടിയിട്ട് പ്രതികള്‍ രക്ഷപ്പെട്ട ദിവസം പോലും ഇവരിലൊരാളെ റസാഖ് വിളിച്ചിരുന്നു. കൊള്ള ചെയ്ത് എത്ര പണമാണ് കിട്ടിയതെന്ന് റസാഖ് വിളിച്ചു ചോദിച്ചിരുന്നു. പള്ളിക്കരയിലെ അബ്ദുല്‍ സലാം, കുട്‌ലുവിലെ സത്താര്‍, നെല്ലിക്കട്ട അതൃക്കുഴിയിലെ സുജി എന്ന സുജിത്ത്, ആലുവ മഹിളാലയം തോട്ടു മുഖത്ത് നമ്പി പറമ്പില്‍ സിയാദ് എന്ന നിയാസ് എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്. റസാഖിനെ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.