സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യം

ദേളി: സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം. വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയിലാണ് 4 വര്‍ഷത്തോളമായി വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന മറിയമത്ത് സുല്‍ഫ സആദ വിവാഹ സൗഭാഗ്യം ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ചെര്‍ക്കളയിലെ അഹമദ് കബീറാണ് വരന്‍. സഅദിയ്യയുടെ തണലില്‍ ഇതോടെ 70 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചു. സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന-സംഘടനാ […]

ദേളി: സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം. വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയിലാണ് 4 വര്‍ഷത്തോളമായി വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന മറിയമത്ത് സുല്‍ഫ സആദ വിവാഹ സൗഭാഗ്യം ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ചെര്‍ക്കളയിലെ അഹമദ് കബീറാണ് വരന്‍. സഅദിയ്യയുടെ തണലില്‍ ഇതോടെ 70 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചു. സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന-സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന നിക്കാഹ് ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് കാര്‍മികത്വം വഹിച്ചു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രാര്‍ത്ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഷരീഫ് സഅദി മാവിലാടം, ഇസ്മായില്‍ സഅദി പാറപ്പള്ളി, യതീംഖാന മാനേജര്‍ ശറഫുദ്ദീന്‍ സഅദി, സുലൈമാന്‍ സഖാഫി വയനാട്, ഇബ്രാഹിം സഅദി വിട്ടല്‍, ഹമീദ് സഅദി കക്കിഞ്ച സംബന്ധിച്ചു.

Related Articles
Next Story
Share it