കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജനെ കൂടി നിയമിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജനെ കൂടി ജോലി ക്രമീകരണാടിസ്ഥാനത്തില്‍ നിയമിച്ചു. ടാറ്റാ ഹോസ്പിറ്റലിലെ ഡോ.റെയ്ച്ചല്‍ ജോണിയെയാണ് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് ഫോറന്‍സിക് സര്‍ജനായി നിയമിച്ചത്. പോസ്റ്റ്‌മോര്‍ട്ടം രാത്രി കാലങ്ങളിലും നടക്കാന്‍ ഈ ജോലി ക്രമീകരണം സഹായകരമാകും. രാത്രി കാലങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൂടുതല്‍ വിദഗ്ദ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജനറല്‍ ആസ്പത്രിയുടെ ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജമാല്‍ അഹമദ്. എ ഉള്‍പ്പടെയുള്ളവര്‍ ഹെല്‍ത്ത് സെക്രട്ടറിയെയും ഡി.എച്ച്.എസിനെയും […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജനെ കൂടി ജോലി ക്രമീകരണാടിസ്ഥാനത്തില്‍ നിയമിച്ചു. ടാറ്റാ ഹോസ്പിറ്റലിലെ ഡോ.റെയ്ച്ചല്‍ ജോണിയെയാണ് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് ഫോറന്‍സിക് സര്‍ജനായി നിയമിച്ചത്. പോസ്റ്റ്‌മോര്‍ട്ടം രാത്രി കാലങ്ങളിലും നടക്കാന്‍ ഈ ജോലി ക്രമീകരണം സഹായകരമാകും. രാത്രി കാലങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൂടുതല്‍ വിദഗ്ദ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജനറല്‍ ആസ്പത്രിയുടെ ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജമാല്‍ അഹമദ്. എ ഉള്‍പ്പടെയുള്ളവര്‍ ഹെല്‍ത്ത് സെക്രട്ടറിയെയും ഡി.എച്ച്.എസിനെയും നേരിട്ട് കാണുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് നടപടിയുണ്ടായത്. ഇതോടെ ജനറല്‍ ആസ്പത്രിയിലെ രാത്രി കാല പോസ്റ്റ്‌മോര്‍ട്ടം എന്ന വിഷയത്തിന് താല്‍ക്കാലിക പരിഹാരമായി. ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജനെ താല്‍ക്കാലികമായി നിയമിച്ച പശ്ചാത്തലത്തില്‍ രാത്രി കാലങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ത്തിവെച്ചുള്ള പ്രതിഷേധ സമരം പിന്‍വലിച്ചതായി കെ.ജി.എം.ഒ.എ ജില്ല പ്രസിഡണ്ട് ഡോ. സി.എം കായിഞ്ഞിയും സെക്രട്ടറി ഡോ.രാജു മാത്യൂ സിറിയക്കും അറിയിച്ചു.

Related Articles
Next Story
Share it