സചിതാറൈക്കെതിരെ ബദിയടുക്കയില്‍ ഒരു കേസ് കൂടി; അന്വേഷണച്ചുമതല കാസര്‍കോട് ഡി.വൈ.എസ്.പിക്ക്
ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ഒരു പരാതിയില്‍ കൂടി ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാറൈ (27)ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബെള്ളംബെട്ടു പള്ളത്തടുക്കയിലെ ശ്വേതകുമാരി(32)യുടെ പരാതിയിലാണ് കേസെടുത്തത്. കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സചിതാറൈ ശ്വേതയില്‍ നിന്ന് രണ്ടരലക്ഷം രൂപ വാങ്ങിയെന്നും എന്നാല്‍ ജോലി ലഭിച്ചില്ലെന്നും പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. 2024 സെപ്തംബര്‍ 25നും 27നും രണ്ട് തവണകളായാണ് ശ്വേത പണം നല്‍കിയത്. ഇതോടെ സചിതാറൈക്കെതിരെ ബദിയടുക്ക […]

ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ഒരു പരാതിയില്‍ കൂടി ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാറൈ (27)ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബെള്ളംബെട്ടു പള്ളത്തടുക്കയിലെ ശ്വേതകുമാരി(32)യുടെ പരാതിയിലാണ് കേസെടുത്തത്. കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സചിതാറൈ ശ്വേതയില്‍ നിന്ന് രണ്ടരലക്ഷം രൂപ വാങ്ങിയെന്നും എന്നാല്‍ ജോലി ലഭിച്ചില്ലെന്നും പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. 2024 സെപ്തംബര്‍ 25നും 27നും രണ്ട് തവണകളായാണ് ശ്വേത പണം നല്‍കിയത്. ഇതോടെ സചിതാറൈക്കെതിരെ ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. സമാനമായ തട്ടിപ്പിനിരയായ ബാഡൂരിലെ മല്ലേശ, ഗോസാഡയിലെ രക്ഷിത, ഉക്കിനടുക്ക കങ്കിലയിലെ സുചിത്ര, മുള്ളേരിയ ശാന്തിമലയിലെ സുചിത്ര എന്നിവരുടെ പരാതികളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കുമ്പള, മഞ്ചേശ്വരം, മേല്‍പ്പറമ്പ്, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലും സചിതക്കെതിരെ കേസുകളുണ്ട്. നിലവില്‍ പരാതി നല്‍കിയവരെ കൂടാതെ മറ്റ് നിരവധി പേരെ സചിതാറൈ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന. സചിതയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അതിനിടെ കേസ് അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി. സി.കെ. സുനില്‍കുമാറിനാണ് അന്വേഷണച്ചുമതല.