മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി, ഒപ്പമുണ്ടായിരുന്ന ആളെ കാണാതായി

മംഗളൂരു: മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. കെഎ 22 സി 8257 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ഡെല്‍റ്റ കമ്പനിയുടെ ലോറിയാണ് കടലില്‍ വീണത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറിഡ്രൈവര്‍ രാജേഷിനെ(26) കരക്കെത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഭീമപ്പ (22) യെ കടലില്‍ കാണാതായിട്ടുണ്ട്. ലോറി കടലില്‍ വീണ വിവരം സിഐഎസ്എഫ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് ബോട്ട് സ്ഥലത്തെത്തുകയും മറ്റൊരു ബോട്ടിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. ഡ്രൈവര്‍ രാജേഷിനെ […]

മംഗളൂരു: മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. കെഎ 22 സി 8257 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ഡെല്‍റ്റ കമ്പനിയുടെ ലോറിയാണ് കടലില്‍ വീണത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറിഡ്രൈവര്‍ രാജേഷിനെ(26) കരക്കെത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഭീമപ്പ (22) യെ കടലില്‍ കാണാതായിട്ടുണ്ട്. ലോറി കടലില്‍ വീണ വിവരം സിഐഎസ്എഫ് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് ബോട്ട് സ്ഥലത്തെത്തുകയും മറ്റൊരു ബോട്ടിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. ഡ്രൈവര്‍ രാജേഷിനെ സി.ഐ.എസ്.എഫ് മറൈന്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയാണ് രക്ഷപ്പെടുത്തി. ഉടന്‍ തന്നെ എ.ജെ ആസ്പത്രിയിലേക്ക് മാറ്റി. ഭീമപ്പയെ കണ്ടെത്തുന്നതിന് കടലില്‍ തിരച്ചില്‍ തുടരുകയാണ്.

Related Articles
Next Story
Share it