വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കം
കാസര്‍കോട്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന 'വണ്‍ മില്യണ്‍ ഗോള്‍' ക്യാമ്പയിന്റെ ഭാഗമായുള്ള ഫുട്ബോള്‍ വിതരണോദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍ നിര്‍വ്വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ എം. സുരേഷ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഫുട്ബോളിനെ കുട്ടികള്‍ക്ക് കൂടുതല്‍ അറിയാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി എല്ലാ സെന്ററുകളിലും പരിശീലകനെ നിയമിച്ചിട്ടുണ്ട്. 10നും 12നും ഇടയില്‍ പ്രായമുള്ള […]

കാസര്‍കോട്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന 'വണ്‍ മില്യണ്‍ ഗോള്‍' ക്യാമ്പയിന്റെ ഭാഗമായുള്ള ഫുട്ബോള്‍ വിതരണോദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍ നിര്‍വ്വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ എം. സുരേഷ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഫുട്ബോളിനെ കുട്ടികള്‍ക്ക് കൂടുതല്‍ അറിയാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി എല്ലാ സെന്ററുകളിലും പരിശീലകനെ നിയമിച്ചിട്ടുണ്ട്. 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിജ്ഞാനം നല്‍കുകയാണ് ലക്ഷ്യം. ഈ മാസം 11 മുതല്‍ 21 വരെ വിവിധ ജില്ലകളിലെ 1000 കേന്ദ്രങ്ങളില്‍ ഒരു ലക്ഷം കുട്ടികള്‍ക്ക് ദിവസവും ഒരു മണിക്കൂര്‍ വീതം 10 ദിവസത്തേയ്ക്ക് പരിശീലനം നല്‍കും. ജില്ലയില്‍ 72 കേന്ദ്രങ്ങളാണ് ഉള്ളത്. പരിശീലനം ലഭ്യമാക്കുക വഴി ഫുട്ബോളിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അറിയാന്‍ അവസരമൊരുക്കും.
പരിശീലന ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും മറ്റ് കായിക പ്രേമികളും പൊതുജനങ്ങളും ചേര്‍ന്ന് ഓരോ സെന്ററിലും കുറഞ്ഞത് ആയിരം ഗോളുകള്‍ സ്‌കോര്‍ ചെയ്യും. അങ്ങനെ സംസ്ഥാനമൊട്ടാകെ കുറഞ്ഞത് പത്ത് ലക്ഷം ഗോളുകള്‍ നേടുന്ന വന്‍ പ്രചാരണ പരിപാടിയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സെ നോ ടു ഡ്രഗ്സ് എന്ന ലഹരി വിരുദ്ധ പ്രചരണവും നടത്തു
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.പി അശോകന്‍, സെക്രട്ടറി എം.എസ്. സുധീഷ് ബോസ്, എക്സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം, എ.കെ. രമ, മിഥുന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്, ജി.എച്ച്.എസ്.എസ് ബന്തടുക്ക, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല എന്നീ വിദ്യാലയങ്ങളിലെ സെന്ററുകള്‍ക്കായി ഫുട്ബോള്‍ നല്‍കി. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫുട്ബോള്‍ വിതരണം ചെയ്യും.