നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ ബൈക്കിടിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മംഗളൂരു: കുന്താപുരത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രസന്ന ദേവാഡിഗ എന്നയാളാണ് മരിച്ചത്. മിനിലോറി ഡ്രൈവര്‍ക്കും ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്ന മിനിലോറി മനൂര്‍ ബൊബ്ബാര്‍യ കട്ടെയ്ക്ക് സമീപം ബ്രേക്ക് ഡൗണായി നിര്‍ത്തിയിരിക്കുകയായിരുന്നു. കോട്ടയില്‍ നിന്ന് കുമ്പാശിയിലേക്ക് പ്രസന്ന ദേവാഡിഗ ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിനിടയില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ട ജീവന്‍ മിത്ര ആംബുലന്‍സില്‍ […]

മംഗളൂരു: കുന്താപുരത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രസന്ന ദേവാഡിഗ എന്നയാളാണ് മരിച്ചത്. മിനിലോറി ഡ്രൈവര്‍ക്കും ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്ന മിനിലോറി മനൂര്‍ ബൊബ്ബാര്‍യ കട്ടെയ്ക്ക് സമീപം ബ്രേക്ക് ഡൗണായി നിര്‍ത്തിയിരിക്കുകയായിരുന്നു. കോട്ടയില്‍ നിന്ന് കുമ്പാശിയിലേക്ക് പ്രസന്ന ദേവാഡിഗ ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിനിടയില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ട ജീവന്‍ മിത്ര ആംബുലന്‍സില്‍ കോട്ടേശ്വരത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it