സഹോദരങ്ങള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: നഗരത്തില്‍ ഭീതിസൃഷ്ടിച്ച് ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സഹോദരങ്ങള്‍ക്ക് കുത്തേറ്റു. ഒരാളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. തായലങ്ങാടിയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഇവിടെ ഒരാഴ്ചമുമ്പ് എളനീര്‍ ജ്യൂസ് കട ആരംഭിച്ച ഇല്ല്യാസ് (28), സഹോദരന്‍ താജുദ്ദീന്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. താജുദ്ദീന്‍ സ്‌കോര്‍പിയോ കാറില്‍ തളങ്കര ഭാഗത്തേക്ക് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരന്‍ ഇല്ല്യാസിന്റെ കടയിലെത്തിയ ഉടനെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അക്രമം കാട്ടിയതെന്ന് പറയുന്നു. ബഹളംകേട്ട് […]

കാസര്‍കോട്: നഗരത്തില്‍ ഭീതിസൃഷ്ടിച്ച് ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സഹോദരങ്ങള്‍ക്ക് കുത്തേറ്റു. ഒരാളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. തായലങ്ങാടിയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഇവിടെ ഒരാഴ്ചമുമ്പ് എളനീര്‍ ജ്യൂസ് കട ആരംഭിച്ച ഇല്ല്യാസ് (28), സഹോദരന്‍ താജുദ്ദീന്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. താജുദ്ദീന്‍ സ്‌കോര്‍പിയോ കാറില്‍ തളങ്കര ഭാഗത്തേക്ക് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരന്‍ ഇല്ല്യാസിന്റെ കടയിലെത്തിയ ഉടനെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അക്രമം കാട്ടിയതെന്ന് പറയുന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടുന്നതിനിടെ അക്രമി സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. നാലോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ ബാബു, എസ്.ഐ ശ്രീജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പുളിക്കൂറിലെ ആഷിഫാ(32)ണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാത്രി ദേര്‍ളക്കട്ടയിലെ ആസ്പത്രിയിലേക്ക് പോകുന്നതിനിടെയാണ് ആഷിഫിനെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Related Articles
Next Story
Share it