ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട്ടെ ഹരിത കര്‍മ്മ സേനയ്ക്ക് നൂറ് മാര്‍ക്ക്
കാഞ്ഞങ്ങാട്: ഈ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന് നൂറ് മാര്‍ക്ക് കാഞ്ഞങ്ങാട് നഗരം ശുചീകരിക്കാന്‍ അധ്വാനത്തിന്റെ വിയര്‍പ്പൊഴുക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ ഇത് കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി. ജില്ലയിലെ നഗരസഭകളിലെ മികച്ച ഹരിത കര്‍മ്മ സേനയെന്ന ബഹുമതിയാണ് ലഭിച്ചത്. എറണാകുളത്ത് നടന്ന കോണ്‍ക്ലേവിലാണ് അംഗീകാരം ലഭിച്ചത്. 84 അംഗങ്ങളാണ് മാലിന്യ ശേഖരണത്തില്‍ പങ്കാളികളാകുന്നത്. 1100 ടണ്‍ അജൈവമാലിന്യങ്ങളാണ് അടുത്ത കാലത്ത് ഇവര്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. എല്ലാ അജൈവ മാലിന്യങ്ങളും ശേഖരിച്ച് നല്‍കുന്ന സേനയെന്ന […]

![ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട്ടെ ഹരിത കര്‍മ്മ സേനയ്ക്ക് നൂറ് മാര്‍ക്ക് ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട്ടെ ഹരിത കര്‍മ്മ സേനയ്ക്ക് നൂറ് മാര്‍ക്ക്](https://utharadesam.com/wp-content/uploads/2023/02/haritha.jpg)
കാഞ്ഞങ്ങാട്: ഈ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന് നൂറ് മാര്‍ക്ക് കാഞ്ഞങ്ങാട് നഗരം ശുചീകരിക്കാന്‍ അധ്വാനത്തിന്റെ വിയര്‍പ്പൊഴുക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ ഇത് കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി. ജില്ലയിലെ നഗരസഭകളിലെ മികച്ച ഹരിത കര്‍മ്മ സേനയെന്ന ബഹുമതിയാണ് ലഭിച്ചത്. എറണാകുളത്ത് നടന്ന കോണ്‍ക്ലേവിലാണ് അംഗീകാരം ലഭിച്ചത്. 84 അംഗങ്ങളാണ് മാലിന്യ ശേഖരണത്തില്‍ പങ്കാളികളാകുന്നത്. 1100 ടണ്‍ അജൈവമാലിന്യങ്ങളാണ് അടുത്ത കാലത്ത് ഇവര്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. എല്ലാ അജൈവ മാലിന്യങ്ങളും ശേഖരിച്ച് നല്‍കുന്ന സേനയെന്ന പ്രത്യേകതയും കാഞ്ഞങ്ങാടിനുണ്ട്. ഹരിത കര്‍മ്മസേനയ്ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുവെന്നതിന് പുറമേ വൃത്തിയുള്ള നഗരമെന്ന പേരും കാഞ്ഞങ്ങാടിന് ഇതുവഴി നേടിയെടുക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞമാസം അജൈവ മാലിന്യങ്ങള്‍ നല്‍കുക വഴി ഓരോ ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും 15,525 രൂപ വീതമാണ് വരുമാനമായി ലഭിച്ചത്. അജൈവ മാലിന്യങ്ങള്‍ പൊടിച്ചെടുത്ത് ടാറിങ്ങ് മിശ്രിതത്തില്‍ ചേര്‍ക്കുന്ന സംവിധാനം വ്യവസായികാടിസ്ഥാനത്തില്‍ ഉടന്‍ കാഞ്ഞങ്ങാട്ട് ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത പറഞ്ഞു. ലോക ബാങ്കിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി തുടങ്ങുക. ആദ്യഘട്ടമെന്ന നിലയില്‍ ലോക ബാങ്കിന്റെ 80 ലക്ഷം രൂപയും ശുചിത്വമിഷന്റെ 40 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരം വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുവാന്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഇല്ലാതാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ലത, അഹമ്മദലി, അനീഷന്‍ കൗണ്‍സിലര്‍ സുജിത്ത് നെല്ലിക്കാട്ട് എന്നിവരും സംബന്ധിച്ചു.