ബംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് അറസ്റ്റില്‍; കോണ്‍ഗ്രസ് നേതാവ് ഒളിവില്‍
ബംഗളൂരു: ബംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എ വിശ്വനാഥിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ പോയി. ആറ്റൂര്‍ സ്വദേശി ദേവരാജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് നേതാവ് എം. ഗോപാലകൃഷ്ണയാണ് ഒളിവില്‍ കഴിയുന്നത്. ബി.ജെ.പി എം.എല്‍.എ വിശ്വനാഥ് എ.സി.ജെ.എം കോടതിയില്‍ സ്വകാര്യ ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ദേവരാജിനും ഗോപാലകൃഷ്ണക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന […]

വിശ്വനാഥ് എം.എല്‍.എ
ബംഗളൂരു: ബംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എ വിശ്വനാഥിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ പോയി. ആറ്റൂര്‍ സ്വദേശി ദേവരാജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് നേതാവ് എം. ഗോപാലകൃഷ്ണയാണ് ഒളിവില്‍ കഴിയുന്നത്. ബി.ജെ.പി എം.എല്‍.എ വിശ്വനാഥ് എ.സി.ജെ.എം കോടതിയില്‍ സ്വകാര്യ ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ദേവരാജിനും ഗോപാലകൃഷ്ണക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം 2021ലാണ് ഉയര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. എം.എല്‍.എ വിശ്വനാഥ് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണ കോടതിയെ സമീപിച്ച് കേസ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ വിശ്വനാഥ് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പോലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തന്റെ ഹോം ഓഫീസിലേക്ക് 2021ല്‍ സീല്‍ ചെയ്ത പോസ്റ്റ് ലഭിച്ചതായി എംഎല്‍എ വിശ്വനാഥ് വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവാണ് കവറില്‍ ഉണ്ടായിരുന്നതെന്നും കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതികള്‍ ചര്‍ച്ച ചെയ്തിരുന്നതായും വിശ്വനാഥ് ആരോപിച്ചു.
ബംഗളൂരുവിലെ യെലഹങ്ക നിയമസഭാ മണ്ഡലത്തില്‍ നിന്ന് താന്‍ വിജയിക്കുമ്പോള്‍, മണ്ഡലത്തിലെ തന്റെ എതിരാളിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണ തന്നെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നതായാണ് വിശ്വനാഥിന്റെ വെളിപ്പെടുത്തല്‍.