മംഗളൂരുവിനടുത്ത സൂറത്കലില്‍ യുവതി അടക്കം എട്ടുപേര്‍ കടലില്‍ കുളിക്കുന്നതിനിടെ ഒരാള്‍ മുങ്ങിമരിച്ചു, മറ്റൊരാളെ കാണാതായി

മംഗളൂരു: മംഗളൂരുവിനടുത്ത സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടലില്‍ കുളിക്കുകയായിരുന്ന യുവതി അടക്കമുള്ള എട്ടുപേരില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ കാണാതായി. സുന്ദര്‍ (45) എന്നയാളാണ് മുങ്ങിമരിച്ചത്. ദാമോദര്‍ (55) എന്നയാളെ കടലില്‍ കാണാതാവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് സാസിഹിത്ലുവിനടുത്തുള്ള മുണ്ട കടലിലാണ് സുന്ദര്‍ മുങ്ങിമരിച്ചത്. സുന്ദറും ദാമോദറും അടക്കം നാല് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് കടലിലിറങ്ങിയത്. ഹാലെംഗാടിയിലെ തോക്കൂരില്‍ നിന്നാണ് എട്ടുപേരും മുണ്ട ബീച്ചിലെത്തിയത്. കടലില്‍ പോകുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം മുന്നറിയിപ്പ് അവഗണിച്ച് […]

മംഗളൂരു: മംഗളൂരുവിനടുത്ത സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടലില്‍ കുളിക്കുകയായിരുന്ന യുവതി അടക്കമുള്ള എട്ടുപേരില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ കാണാതായി. സുന്ദര്‍ (45) എന്നയാളാണ് മുങ്ങിമരിച്ചത്. ദാമോദര്‍ (55) എന്നയാളെ കടലില്‍ കാണാതാവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് സാസിഹിത്ലുവിനടുത്തുള്ള മുണ്ട കടലിലാണ് സുന്ദര്‍ മുങ്ങിമരിച്ചത്. സുന്ദറും ദാമോദറും അടക്കം നാല് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് കടലിലിറങ്ങിയത്. ഹാലെംഗാടിയിലെ തോക്കൂരില്‍ നിന്നാണ് എട്ടുപേരും മുണ്ട ബീച്ചിലെത്തിയത്. കടലില്‍ പോകുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ശക്തമായ തിരമാലകളില്‍പെട്ട് സുന്ദറും ദാമോദറും ഒഴുകിപ്പോയി. നാട്ടുകാര്‍ ആറുപേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. സുന്ദറിന്റെ മൃതദേഹം കരക്കടിഞ്ഞു. ദാമോദറിനെ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പ് അധികൃതരും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ ചിലരുടെ നില ഗുരുതരമാണ്. സൂറത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it