നേത്രാവതി പാലത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ചു; ഒരാള്‍ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ നേത്രാവതി പാലത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ചു. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അംഗരഗുണ്ടി സ്വദേശി മുഹമ്മദ് നൗഫല്‍ (26) ആണ് മരിച്ചത്. നൗഫലിനൊപ്പെ യാത്ര ചെയ്തിരുന്ന ഉമ്മര്‍ ഫാറൂഖിന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ മറ്റൊരു സ്‌കൂട്ടറും ലോറിയില്‍ ഇടിച്ചു. ഈ സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല.മുഹമ്മദ് നൗഫലും ഉമ്മര്‍ ഫാറൂഖും പമ്പ്‌വെലില്‍ നിന്ന് കല്ലാപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് പച്ചക്കറി വാങ്ങാന്‍ പോവുകയായിരുന്നു. […]

മംഗളൂരു: മംഗളൂരുവില്‍ നേത്രാവതി പാലത്തില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ചു. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അംഗരഗുണ്ടി സ്വദേശി മുഹമ്മദ് നൗഫല്‍ (26) ആണ് മരിച്ചത്. നൗഫലിനൊപ്പെ യാത്ര ചെയ്തിരുന്ന ഉമ്മര്‍ ഫാറൂഖിന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ മറ്റൊരു സ്‌കൂട്ടറും ലോറിയില്‍ ഇടിച്ചു. ഈ സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മുഹമ്മദ് നൗഫലും ഉമ്മര്‍ ഫാറൂഖും പമ്പ്‌വെലില്‍ നിന്ന് കല്ലാപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് പച്ചക്കറി വാങ്ങാന്‍ പോവുകയായിരുന്നു. ആദ്യ സ്‌കൂട്ടര്‍ ലോറിയില്‍ ഇടിച്ച് മിനിറ്റുകള്‍ക്കകമാണ് രണ്ടാമത്തെ സ്‌കൂട്ടറും ഇടിച്ചത്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസാണ് അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it