കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; വയോധികന്‍ മരിച്ചു; മകനും കൊച്ചുമകനും അടക്കം മൂന്നുപേര്‍ക്ക് പരിക്ക്

മംഗളൂരു: ബണ്ട്വാള്‍ ബിസി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നന്ദാരബെട്ടു സ്വദേശി സദാശിവ ആചാരി (77) ആണ് മരിച്ചത്.കാര്‍ ഓടിച്ചിരുന്ന കൊച്ചുമകന്‍ ആകാശ്, മരുമകന്‍ സുരേഷ് ആചാര്യ, മകന്‍ ഗണേഷ് ആചാര്യ എന്നിവര്‍ക്ക് പരിക്കേറ്റു. പുത്തൂരില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുകയായിരുന്നു നാലുപേരും. അജ്ജിബെട്ട് ക്രോസിന് സമീപമാണ് ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം ഉണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സദാശിവയെ പേര്‍ളിയ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

മംഗളൂരു: ബണ്ട്വാള്‍ ബിസി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നന്ദാരബെട്ടു സ്വദേശി സദാശിവ ആചാരി (77) ആണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന കൊച്ചുമകന്‍ ആകാശ്, മരുമകന്‍ സുരേഷ് ആചാര്യ, മകന്‍ ഗണേഷ് ആചാര്യ എന്നിവര്‍ക്ക് പരിക്കേറ്റു. പുത്തൂരില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുകയായിരുന്നു നാലുപേരും. അജ്ജിബെട്ട് ക്രോസിന് സമീപമാണ് ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം ഉണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സദാശിവയെ പേര്‍ളിയ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

Related Articles
Next Story
Share it