നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം
കുന്താപുരം: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സാലിഗ്രാമ ഗെണ്ടേക്കരെ സ്വദേശി മഞ്ജുനാഥ (36)യാണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുനാഥയുടെ മരണത്തിന് കാരണമായത്. മഞ്ജുനാഥക്കൊപ്പം ജോലി ചെയ്യുകയായിരുന്ന ചേതന് (28) അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ചേതനെ മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കുന്താപുരം കോട്ടയ്ക്കടുത്ത പടുകരെ മാരികാംബ ക്ഷേത്രത്തിന് പിറകുവശത്താണ് സംഭവം. പടുകെരെയിലെ രാജശേഖര ഹണ്ടേയുടെ പുതിയ വീട് നിര്‍മാണത്തിനിടയിലാണ് രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്. ജനല്‍ നിരപ്പിന് […]

കുന്താപുരം: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സാലിഗ്രാമ ഗെണ്ടേക്കരെ സ്വദേശി മഞ്ജുനാഥ (36)യാണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുനാഥയുടെ മരണത്തിന് കാരണമായത്. മഞ്ജുനാഥക്കൊപ്പം ജോലി ചെയ്യുകയായിരുന്ന ചേതന് (28) അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ചേതനെ മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കുന്താപുരം കോട്ടയ്ക്കടുത്ത പടുകരെ മാരികാംബ ക്ഷേത്രത്തിന് പിറകുവശത്താണ് സംഭവം. പടുകെരെയിലെ രാജശേഖര ഹണ്ടേയുടെ പുതിയ വീട് നിര്‍മാണത്തിനിടയിലാണ് രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്. ജനല്‍ നിരപ്പിന് മുകളിലായി നിര്‍മിച്ച സ്ലാബിന്റെ പലക അഴിക്കാന്‍ തൂണുകള്‍ മാറ്റുമ്പോള്‍ സ്ലാബ് അടര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.