ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം; അന്വേഷിക്കാന്‍ കേന്ദ്രസംഘം ഏലൂരിലേക്ക്
ന്യൂഡല്‍ഹി: അജ്ഞാത രോഗം പടരുന്ന ആന്ധ്രാപ്രദേശില്‍ കേന്ദ്ര മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തും. അജ്ഞാതരോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സംഘം ആന്ധ്രാപ്രദേശിലെ ഏലൂര്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എയിംസ് അസോസിയേറ്റ് പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) ഡോ. ജംഷെദ് നായര്‍, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റ് ഡോ. അവിനാശ് ദെഷ്തോവാര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാന്‍കെത് കുല്‍ക്കര്‍ണി എന്നിവരുടെ സംഘമാണ് ഏലൂര്‍ സന്ദര്‍ശിക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഡോക്ടര്‍മാരുടെ സംഘം […]

ന്യൂഡല്‍ഹി: അജ്ഞാത രോഗം പടരുന്ന ആന്ധ്രാപ്രദേശില്‍ കേന്ദ്ര മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തും. അജ്ഞാതരോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സംഘം ആന്ധ്രാപ്രദേശിലെ ഏലൂര്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എയിംസ് അസോസിയേറ്റ് പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) ഡോ. ജംഷെദ് നായര്‍, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റ് ഡോ. അവിനാശ് ദെഷ്തോവാര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാന്‍കെത് കുല്‍ക്കര്‍ണി എന്നിവരുടെ സംഘമാണ് ഏലൂര്‍ സന്ദര്‍ശിക്കുക.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഡോക്ടര്‍മാരുടെ സംഘം ഏലൂരിലെത്തും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി വൈകീട്ടോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായാണ് ഏലൂരില്‍ അജ്ഞാത രോഗബാധ ശ്രദ്ധയില്‍പെട്ടത്. രോഗം വന്ന് ഒരാള്‍ മരിച്ചു. നിലവില്‍ പ്രദേശത്തെ 350 ഓളം പേര്‍ രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടുവരുന്നത്. ലക്ഷണം പ്രകടമായ ഉടനെ രോഗബാധിതര്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലാകുന്നതാണ് രീതി. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും 20 നും 30 ഇടയില്‍ പ്രായമുള്ളവരാണ്.
രക്ത പരിശോധന, സിടി സ്‌കാന്‍ 'സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡ്' ടെസ്റ്റ് എന്നിവയിലൊന്നും രോഗം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
One dead, 350 more fall ill in AP's Eluru from 'mystery illness'; Jagan Mohan Reddy to visit today