കുട്ടികളുടെ അവകാശ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം-ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

കാസര്‍കോട്: കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. ജില്ലാ പൊലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശ കമ്മീഷന്റെയും സംസ്ഥാന പൊലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.പി.സി അധ്യാപകര്‍ക്ക് സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിജീവനത്തിനും സംരക്ഷണത്തിനും വികസനത്തിനും പങ്കാളിത്തത്തിനുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ഭ്രൂണാവസ്ഥയില്‍ രൂപംകൊള്ളുമ്പോള്‍ മുതല്‍ അതിനെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നമുക്കുണ്ട്. കുട്ടികളിലെ സ്വഭാവ ദൂഷ്യത്തിന് പ്രധാന […]

കാസര്‍കോട്: കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. ജില്ലാ പൊലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശ കമ്മീഷന്റെയും സംസ്ഥാന പൊലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.പി.സി അധ്യാപകര്‍ക്ക് സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിജീവനത്തിനും സംരക്ഷണത്തിനും വികസനത്തിനും പങ്കാളിത്തത്തിനുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ഭ്രൂണാവസ്ഥയില്‍ രൂപംകൊള്ളുമ്പോള്‍ മുതല്‍ അതിനെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നമുക്കുണ്ട്. കുട്ടികളിലെ സ്വഭാവ ദൂഷ്യത്തിന് പ്രധാന കാരണം ശിഥിലമായ കുടുംബങ്ങളും അവിടെ നിന്നുമുള്ള അനുവഭങ്ങളുമാണ്. സ്‌കൂളിലെത്തുന്നത് വരെയുള്ള ആറ് വര്‍ഷക്കാലം അവരുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ വലിയ അപകടത്തിലേക്കാണ് കുട്ടികളെ കൈപിടിച്ചു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സംവിധാനമാകെ ശിശു സൗഹൃദമായിവരുന്നു. ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍, ഹോപ്പ്, ചിരി പോലുള്ള പദ്ധതികളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സമൂഹത്തെ ദുഃശീലങ്ങളില്‍ നിന്ന് മാറ്റി നേരായി നടത്താന്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്ന വിഭാഗമാണ് അധ്യാപകരുടേത്. സാങ്കേതിക വിദ്യയിലും സാമൂഹികമായും വളര്‍ന്ന കുട്ടികളാണ് നമ്മുടേത്. അവരെ തെറ്റായ ദിശയിലേക്ക് എത്തിക്കുന്നത് സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ബാലാവകാശ കമ്മീഷന്‍ ക്ലാസുകള്‍ നല്‍കി. സംസ്ഥാനത്തെ 157 ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും പൊലീസിനും ബാലാവകാശ സംരക്ഷണം സംബന്ധിച്ച് ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. ഇനി അടുത്ത ഘട്ടമായി സംസ്ഥാനതലത്തില്‍ തിരഞ്ഞടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് പാരന്റിങ് പഠിപ്പിച്ച് വീട്ടകങ്ങളിലേക്ക് എത്തുന്നതിനുള്ള പരിപാടികള്‍ കമ്മീഷന്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനകം എഴുപതോളം പോക്‌സോ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കുറ്റക്കാരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ടെന്നും മോഷണം, ബലാത്സംഗം തുടങ്ങിയവ ഇതില്‍ പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് തെറ്റുപറ്റുമ്പോള്‍ തിരുത്തേണ്ട ചുമതല രക്ഷിതാക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കുമുണ്ടെന്നും അതിന് കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച് നിലവില്‍ കേരളത്തില്‍ ആയിരത്തോളം സ്‌കൂളുകളിലെ 83000 വിദ്യാര്‍ത്ഥികള്‍ ഭാഗമായ പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് പദ്ധതി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ 6000 സ്‌കൂളുകളില്‍ നടപ്പിലാക്കി വിജയകരമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി.സി എ.ഡി.എന്‍.ഒ തമ്പാന്‍ സ്വാഗതവും എസ്.പി.സി കോര്‍ കമ്മറ്റി അംഗം അശോകന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it