മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ സ്വകാര്യബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തുമരിച്ചു, ബസ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

സുള്ള്യ: മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ നെല്ലിയാടിയില്‍ സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കുന്താപുരത്തുനിന്ന് ശ്രീ ദുര്‍ഗ ട്രാവല്‍സിന്റെ ബസ് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. നെല്ലിയാടിയിലെ മന്നഗുണ്ടിയിലെത്തിയപ്പോള്‍ ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ഇതോടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ ക്യാബിനില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടുത്തത്തില്‍ ലോറിയും ബസും പൂര്‍ണമായും നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തീയണച്ചു. […]

സുള്ള്യ: മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ നെല്ലിയാടിയില്‍ സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കുന്താപുരത്തുനിന്ന് ശ്രീ ദുര്‍ഗ ട്രാവല്‍സിന്റെ ബസ് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. നെല്ലിയാടിയിലെ മന്നഗുണ്ടിയിലെത്തിയപ്പോള്‍ ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ഇതോടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ ക്യാബിനില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടുത്തത്തില്‍ ലോറിയും ബസും പൂര്‍ണമായും നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തീയണച്ചു.
പരിക്കേറ്റ ബസ് ഡ്രൈവറെയും യാത്രക്കാരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it