മംഗളൂരുവില്‍ എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്ന യുവാവ് പിടിയില്‍

മംഗളൂരു: മംഗളൂരു നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടേക്കര്‍ ഗ്രാമത്തിലെ വൈദ്യനാഥ നഗര്‍ ബാഗംബിലയില്‍ താമസിക്കുന്ന അക്ഷത് കുമാര്‍ (34) ആണ് അറസ്റ്റിലായത്. അക്ഷതിന്റെ ബാഗംബിലയിലെ വീടിന് സമീപത്തെ ഷെഡില്‍ നിന്ന് 3.66 ലക്ഷം രൂപ വിലമതിക്കുന്ന 72 ഗ്രാം എംഡിഎംഎ, മൊബൈല്‍ ഫോണ്‍, 20880 രൂപ, ഡിജിറ്റല്‍ വെയിംഗ് മെഷീന്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 4.17 ലക്ഷം രൂപയാണ്.അക്ഷത് എം.ഡി.എം.എ വില്‍പ്പന നടത്തുന്നുണ്ടെന്ന […]

മംഗളൂരു: മംഗളൂരു നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടേക്കര്‍ ഗ്രാമത്തിലെ വൈദ്യനാഥ നഗര്‍ ബാഗംബിലയില്‍ താമസിക്കുന്ന അക്ഷത് കുമാര്‍ (34) ആണ് അറസ്റ്റിലായത്. അക്ഷതിന്റെ ബാഗംബിലയിലെ വീടിന് സമീപത്തെ ഷെഡില്‍ നിന്ന് 3.66 ലക്ഷം രൂപ വിലമതിക്കുന്ന 72 ഗ്രാം എംഡിഎംഎ, മൊബൈല്‍ ഫോണ്‍, 20880 രൂപ, ഡിജിറ്റല്‍ വെയിംഗ് മെഷീന്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 4.17 ലക്ഷം രൂപയാണ്.
അക്ഷത് എം.ഡി.എം.എ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എസിപി പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ഉള്ളാള്‍ പൊലീസിന് കൈമാറി.

Related Articles
Next Story
Share it