വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറില്‍ കറങ്ങുകയായിരുന്ന നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറങ്ങുകയായിരുന്ന നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിട്ടെ വില്ലേജിലെ ബോര്‍ഗല്‍ഗുഡ്ഡെ സ്വദേശി ഉമ്മര്‍ ഫാറൂക്കിനെ കാര്‍ക്കളയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ബെയ്‌ലൂര്‍ പരശുറാം തീം പാര്‍ക്കിന് സമീപം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ഉമ്മര്‍ കാറില്‍ പോകുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. അനുവദനീയമായ പരിധിക്കപ്പുറം കാറിന്റെ ചില്ലുകള്‍ക്ക് നിറം നല്‍കിയതായും തെളിഞ്ഞു. അന്വേഷണത്തില്‍ മംഗളൂരു സ്വദേശികളായ […]

മംഗളൂരു: കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കറങ്ങുകയായിരുന്ന നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിട്ടെ വില്ലേജിലെ ബോര്‍ഗല്‍ഗുഡ്ഡെ സ്വദേശി ഉമ്മര്‍ ഫാറൂക്കിനെ കാര്‍ക്കളയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ബെയ്‌ലൂര്‍ പരശുറാം തീം പാര്‍ക്കിന് സമീപം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ഉമ്മര്‍ കാറില്‍ പോകുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. അനുവദനീയമായ പരിധിക്കപ്പുറം കാറിന്റെ ചില്ലുകള്‍ക്ക് നിറം നല്‍കിയതായും തെളിഞ്ഞു. അന്വേഷണത്തില്‍ മംഗളൂരു സ്വദേശികളായ ധീരജ്, പ്രീതം എന്നിവരുടെ സഹായത്തോടെ ഉമ്മര്‍ ഫാറൂഖ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടെന്ന് വ്യക്തമായി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഉമ്മറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it