മംഗളൂരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വസ്ത്രക്കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; മൂന്നംഗസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വസ്ത്രക്കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നംഗസംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. പെര്‍മനൂരിലെ ദീപക് രാജേഷ് കോയല്‍ഹോ (45) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 16ന് ഹംപങ്കട്ടയിലെ ടോക്കിയോ മാര്‍ക്കറ്റ് എന്ന വസ്ത്രസ്ഥാപനത്തിലെത്തിയ മൂന്നംഗസംഘം തങ്ങള്‍ നഗര കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തുകയും കടക്കകത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും വീഡിയോ ചിത്രീകരണം നടത്തുകയുമായിരുന്നു. കടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും പിഴയായി 10,000 രൂപ പിഴയടക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും […]

മംഗളൂരു: മംഗളൂരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വസ്ത്രക്കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നംഗസംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. പെര്‍മനൂരിലെ ദീപക് രാജേഷ് കോയല്‍ഹോ (45) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 16ന് ഹംപങ്കട്ടയിലെ ടോക്കിയോ മാര്‍ക്കറ്റ് എന്ന വസ്ത്രസ്ഥാപനത്തിലെത്തിയ മൂന്നംഗസംഘം തങ്ങള്‍ നഗര കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തുകയും കടക്കകത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും വീഡിയോ ചിത്രീകരണം നടത്തുകയുമായിരുന്നു. കടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും പിഴയായി 10,000 രൂപ പിഴയടക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സംഘം കടയുടമയെ ഭീഷണിപ്പെടുത്തി. സംശയം തോന്നിയ കടയുടമ പൊലീസിനെ വിളിച്ചപ്പോള്‍ ദീപകിനൊപ്പമുണ്ടായിരുന്ന ഷൗഫീക്കും റിയാസും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it