ഓണത്തിനൊരു ഇശല്‍ പൂക്കളം...

മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് ഓണപ്പുടവയും ഓണസദ്യയുമെന്ന പോലെ ഓണ സാഹിത്യവും പണ്ടു മുതല്‍ തയ്യാറാക്കാറുണ്ട്. അതുകൊണ്ടാണ് പത്രമാസികകളെല്ലാം ഓണത്തോടനുബന്ധിച്ചു ഓണപ്പതിപ്പുകള്‍ ഇറക്കുന്നത്.ഓണവുമായി ബന്ധപ്പെട്ട പാട്ടുകളും കവിതകളും മറ്റും മലയാളത്തില്‍ ധാരാളമുണ്ടെങ്കിലും ഓണവുമായി ബന്ധപ്പെട്ട ഇശലുകള്‍ തുലോം വിരളമാണ്. എങ്കിലും പുതിയ എഴുത്തുകാരില്‍ പലരും ഓണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഇശലുകളൊരുക്കുന്ന കാര്യത്തില്‍ അതീവ താല്‍പര്യം കാണിക്കുന്നതായി ഈയടുത്തായി ഇറങ്ങിയ ചില മാപ്പിളപ്പാട്ടുകള്‍ തെളിയിക്കുന്നു. ദേശീയോല്‍സവമായ ഓണത്തെ ഇശലുകളാക്കുന്നത് ആശാവഹവും പ്രശംസനീയവുമാണ്.'ഓണം കഴിഞ്ഞാല്‍ ചിറകുള്ള ചെമ്മീന്‍ഓട്ടപ്പെട്ടാല്‍ ആരും വാങ്ങൂല അമ്മീന്‍.'എന്ന വരികളാണ് […]

മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് ഓണപ്പുടവയും ഓണസദ്യയുമെന്ന പോലെ ഓണ സാഹിത്യവും പണ്ടു മുതല്‍ തയ്യാറാക്കാറുണ്ട്. അതുകൊണ്ടാണ് പത്രമാസികകളെല്ലാം ഓണത്തോടനുബന്ധിച്ചു ഓണപ്പതിപ്പുകള്‍ ഇറക്കുന്നത്.
ഓണവുമായി ബന്ധപ്പെട്ട പാട്ടുകളും കവിതകളും മറ്റും മലയാളത്തില്‍ ധാരാളമുണ്ടെങ്കിലും ഓണവുമായി ബന്ധപ്പെട്ട ഇശലുകള്‍ തുലോം വിരളമാണ്. എങ്കിലും പുതിയ എഴുത്തുകാരില്‍ പലരും ഓണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഇശലുകളൊരുക്കുന്ന കാര്യത്തില്‍ അതീവ താല്‍പര്യം കാണിക്കുന്നതായി ഈയടുത്തായി ഇറങ്ങിയ ചില മാപ്പിളപ്പാട്ടുകള്‍ തെളിയിക്കുന്നു. ദേശീയോല്‍സവമായ ഓണത്തെ ഇശലുകളാക്കുന്നത് ആശാവഹവും പ്രശംസനീയവുമാണ്.
'ഓണം കഴിഞ്ഞാല്‍ ചിറകുള്ള ചെമ്മീന്‍
ഓട്ടപ്പെട്ടാല്‍ ആരും വാങ്ങൂല അമ്മീന്‍.'
എന്ന വരികളാണ് മാപ്പിളപ്പാട്ടില്‍ ഓണത്തെ സ്പര്‍ശിച്ചു വന്ന ആദ്യ വരികള്‍. പ്രശസ്തനായ കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന എം.എ. കല്‍പ്പറ്റ 'ഓണസന്ദേശം'ഓണനാളിലെ ചിന്തകള്‍, 'ഓണാശംസകള്‍, എന്നീ ശീര്‍ഷകത്തില്‍ മൂന്ന് കാവ്യങ്ങള്‍ രചിച്ച മാപ്പിള കവിയാണ്.
'മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്ന് പോലെ' -എന്ന
ഓണപ്പാട്ടില്‍ മാനവരെല്ലാരുമൊന്നാണെന്ന സന്ദേശമാണുള്ളത്. ആ സന്ദേശമാണ് എം.എ കല്‍പ്പറ്റ ഓണ സന്ദേശം എന്ന
കാവ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇശല്‍: ബമ്പുറ്റെ ഹംസ റളിയല്ലാഹ്…
'ബന്ധുര മാമലനാട്ടിന്‍ മണ്ണിന്റെ
ഗന്ധമിയെന്ന പൊന്നോണമേ
ബന്ധം പുതുക്കും മാവേലിപ്പാട്ടിന്റെ
ശാന്തിയൊന്നേകാമോ സൗമ്യമേ…
മുന്നമീ മാവേലി വാഴുന്ന കാലത്ത്
മന്നിതില്‍ മാനവര്‍ തോളോട് തോളൊത്ത്
മുന്നേറിയെല്ലാരുമൊന്ന് പോല്‍
ചേലൊത്ത് മിന്നുമന്നാളിന്റെ
ഖല്‍ബില്‍ തുടിപ്പൊത്ത്
സൗഹൃദബന്ധം പുലര്‍ന്നിടാന്‍
സാര -സാരഥ്യമേല്‍ക്കൂപുണര്‍ന്നീടാന്‍.
ഉച്ചനീചത്വങ്ങളൊന്നു മേല്‍ക്കാതെ
സ്വച്ഛന്ദം മേയുന്ന ഭാവനം
ഉച്ചിയിലെത്തുമീമാനവ ധര്‍മ്മ-
നീതിയിതെത്രമേല്‍ പാവനം.
ഇനി അദ്ദേഹത്തിന്റെ ഓണനാളില്‍
എന്നകാവ്യം കാണുക.
ഇശല്‍: ഉളരീടയ് ളംളമും….
'സരസ്സൊന്നില് സങ്കല്‍പത്തേരില്‍
തങ്കക്കതിരൊഴുകുന്നേ
സമ്പന്ന രാജന്‍ മാവേലിലെങ്കിമറിയുന്നേ
മലനാട്ടിന്‍ മാറിങ്കല്‍ പുളകം
ചാര്‍ത്തുന്നനിനവൊന്നേ
മലരിന്റെചേലെത്ത് മനുജര്‍ചേരുന്ന
ദിനമിന്നേസകലോര്‍ക്കും സാമോദം
സൗഖ്യം കൂറുന്ന രാജന്റെ
സവിധത്തില്‍ നീതി ധര്‍മ്മങ്ങള്‍
പാകത്തില്‍ നിലകൊണ്ടേ
മാലില്ലാ മാലോര്‍ക്ക് ചതിയും
കള്ളമറിയില്ലാ
മലനാട്ടില്‍ പൊള്ള് വചനങ്ങള്‍
എള്ളോളമന്നില്ലാ


ഓണത്തെപ്പറ്റി വര്‍ത്തമാനകാല മാപ്പിള
കവികളില്‍ ശ്രദ്ധേയരായ ചിലരുടെ
ഭാവനകള്‍ നോക്കാം.
ഇശല്‍: മാളികയില്‍ മുളിചുളി…
'കേരളക്കര ചരിതമെഴുതിയ
കോളൊന്നുണ്ടെ - പണ്ടെ
കേളികേട്ടൊരു പുളകിത കഥയുടെ
താളൊന്നുണ്ടേ…
ഓര്‍മ്മയില്‍ ഒളിതൂക്ണകണ്ടെ
ഓതുവാന്‍ വിഷയങ്ങളുമുണ്ടെ
ഓണമെന്നൊരു നാളിത് വിണ്ടെ
ചെണ്ടെ-കരളില്‍കുളിര്‍മഴ കൊണ്ടെ
കണ്ണില്‍ തെളിച്ചം പൂണ്ടെ
കരയാകയും പൂരണ പൂവിളിനീണ്ടെ..
മാനുഷരന്നൊത്ത് കഴിഞ്ഞെ
മാനവൈക്യ മുത്ത് പൊഴിഞ്ഞെ
മാനസപ്പൂങ്കാവ് വഴിഞ്ഞെ-പിന്നെ
മതമൈത്രി മിന്ന് കൊഴിഞ്ഞെ
മാവേലി മന്നനണഞ്ഞെ
മണിമൊഞ്ചൊളിയഞ്ച്ണ
തെഞ്ച്പുതഞ്ഞെ…'
(സലാം കരുവമ്പൊയില്‍)
ഇശല്‍: പ്രവാചക റസൂലുള്ള തന്റെ
ചെറുപ്പത്തില്‍…
'മധുരമാം മലയാള നാടിന്‍ ഖിസ്സയതില്‍
മധുമലര്‍ വിരിഞ്ഞൊരു ശീലുണ്ട്
പഴയൊരുതമ്പുരാന്‍ മാവേലി വാണൊരു
പലവിധൊരാജബേറും പാട്ടുണ്ട്
ഒരുമയില്‍ മനുജരെ ചേര്‍ത്തിടുന്ന
പുതുമ ഒരു കള്ളം പോലുമില്ലൊരാ
സമാനിന്‍ പെരുമ
ഒരുത്തനുമില്ലൊരാപത്തെന്ന ശ്രേഷ്ടമഹിമ
പുതുമകള്‍ പറയാം പതിരില്ല അതിലായ്
പ്രജതന്റെ മനസ്സ് അറിയും തിരുമനസ്സായ്….'
(ശുകൂര്‍ ഉടുമ്പുന്തല)
'തിരുവോണപ്പൂവേ പൊലിവിളി
മറന്നുപോയോ തിരുവാതിരയാട്ണ
തുമ്പികള്‍ പറന്നു പോയോ
തമ്പുരാനിന്നെഴുന്നള്ളി
വരികയല്ലെ തുമ്പപ്പൂ തച്ചിപ്പൂക്കള-
മൊരുക്കുന്നില്ലെ
മലയാളക്കരനീളെ വര്‍ണരഥഘോഷം
മഴവില്ലിന്‍ കുടമാറ്റം
തെളിനീലാകാശം
മനതാരിലാവണിപ്പൂ
ചിത്തിര വിശേഷം
പുലര്‍ക്കിളികള്‍ പൂപ്പട കൂട്ടാനിതാവരുന്നേ
പലനിറമായോര്‍മക ളകളില്‍
നിറഞ്ഞിടുന്നേ
പുതുമഴപോയോണ നിലാവും
ഉണര്‍ന്നു പിന്നെ
പകലൊളിയായ് ഓണവെയില്‍
പൊന്‍ പ്രഭാ പരന്നേ…'
(ഫസല്‍ കൊടുവള്ളി)
ഇശല്‍: വെണ്ണക്കല്‍ പടവിങ്കല്‍…
'തിരുവോണപ്പുലരിയില്‍ ഒരുമിച്ചീടാം
തിരുനാളില്‍ മഹാരാജനെ വരവേറ്റിടാം
നാളിതില്‍ നമ്മള്‍ പൂക്കളം തീര്‍ത്ത്
നന്മയില്‍ ചാലിച്ച ഹൃത്തടം ചേര്‍ത്ത്
നല്ല മനോഹര സ്വപ്‌നങ്ങള്‍ ഓര്‍ത്ത്
മാവേലി എന്ന നല്ല അസുരരാജന്‍
മാനവര്‍ക്കെല്ലാം പ്രിയം നിറഞ്ഞ
തോഴന്‍ പൊന്നിന്‍ ചിങ്ങംവന്നിത
നമ്മില്‍ പുഞ്ചിരി വദനമിതെവിടെയും
മന്നില്‍ പൂവിളി കേട്ടിടും

ശലഭമായ്മുന്നില്‍
ആമോദന ക്കനവുകള്‍
പുലര്‍ന്നീടുന്നേ
ആവേശങ്ങള്‍ എവിടെയും
നിറഞ്ഞിടുന്നേ…'
(റിയാസ് ഇരാറ്റുപേട്ട)
'പൊയ്കയില്‍ വിടര്‍ന്നുനില്‍ക്കും
താമര പറഞ്ഞു
പൊന്നൊളി ചിതറിടും
തിരുവോണമിങ്ങണഞ്ഞു
പൊയ്മുഖമണിഞ്ഞുനാടൊന്നായ്
ചമഞ്ഞു നിന്നു
പൊട്ടിയ കരച്ചിലടക്കി ചിരിതുറന്നു…'
(ഒ.എം കരുവാരക്കുണ്ട്)
മറ്റൊരു കവി ഓണത്തെ
കാവ്യമാക്കിയതിങ്ങിനെ.
'മാവേലി മന്നന്റെ ആമോദവരവല്ലോ
മാമലനാട്ടില്‍ പൊന്നോണം
പിറന്നല്ലോ
പൂവേ പൊലി പൊലി താളം തുള്ളും
പല പല താളം മേളം തുള്ളും
പുതുമയില്‍ പുടവകളണഞ്ഞെല്ലാരും
ഇമ്പുവാന്‍ ചെമ്പക മല്ലിപ്പൂവുണ്ട്
ഇമ്പത്തില്‍ തുമ്പപ്പൂ
ചെമ്പരത്തിയുമുണ്ട്…'
'പൊന്നോണത്തിന്‍ പൊലിമകള്‍
പറയാം പുകളോടെ ഒരുമയില്‍
പ്രിയമോടെ ചൊരിയാം
അകം നിറയെപുളകത്തില്‍ സമൃദ്ധിയില്‍
മലയാളക്കരയുണര്‍ന്നേ
പിരിശപ്പൂ മഹാബലി
എഴുന്നെള്ളുമീഘോഷം
പൂക്കളം പുതുവസ്ത്രം
മണിഞ്ഞുള്ളൊരാഘോഷം
ഇലയിട്ട് വിഭവങ്ങള്‍ വിളമ്പുന്ന
സന്തോഷം ഇതിഹാസചരിതങ്ങള്‍
പുതുക്കുന്നൊരീദേശം..'
(ഫൈസല്‍ കന്‍മനം)
വൈധ്യമാര്‍ന്ന വിഷയങ്ങളെ ഇശലുകളാക്കിയ മാപ്പിള കവികള്‍ മലയാളികളുടെ ദേശീയോല്‍സവമായ ഓണത്തെയും ഇശലുകളാക്കുക വഴി മനുഷ്യ മനസ്സുകളെ ഐക്ക്യത്തിന്റെ ചരടില്‍കോര്‍ക്കാന്‍ശ്രമിക്കുകയാണ്. അത്‌കൊണ്ട് തന്നെയാണ് സാമുദായികമായ അതിരുകള്‍ക്കപ്പുറംമാപ്പിളപ്പാട്ടുകള്‍ക്ക് ജനകീയമാനം കൈവരുന്നതും.

-അബ്ദുല്‍ ഖാദര്‍ വില്‍റോഡി

Related Articles
Next Story
Share it