ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; കടലില്‍ പരിശോധന നടത്തി

കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ ബേക്കല്‍ തീരദേശ പൊലീസും കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും സംയുക്തമായി കടലില്‍ പരിശോധന നടത്തി. രണ്ട് മീന്‍ പിടുത്ത ബോട്ടുകളും രണ്ട് ചെറുവള്ളങ്ങളും പരിശോധിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസകിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, സി.ഇ.ഒമാരായ നൗഷാദ്, കബീര്‍, പ്രഭാകരന്‍, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍, രഞ്ജിത്, നാരായണന്‍, സ്രാങ്ക് ജിഷ്ണു, വാര്‍ഡന്‍ രമേശന്‍, ലാസ്‌കര്‍ ഷാജി എന്നിവര്‍ പരിശോധക […]

കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ ബേക്കല്‍ തീരദേശ പൊലീസും കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും സംയുക്തമായി കടലില്‍ പരിശോധന നടത്തി. രണ്ട് മീന്‍ പിടുത്ത ബോട്ടുകളും രണ്ട് ചെറുവള്ളങ്ങളും പരിശോധിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസകിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, സി.ഇ.ഒമാരായ നൗഷാദ്, കബീര്‍, പ്രഭാകരന്‍, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍, രഞ്ജിത്, നാരായണന്‍, സ്രാങ്ക് ജിഷ്ണു, വാര്‍ഡന്‍ രമേശന്‍, ലാസ്‌കര്‍ ഷാജി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it