വൈവിധ്യമാര്‍ന്ന പരിപാടികളോടെ നാടെങ്ങും ഓണാഘോഷം

കാസര്‍കോട്: ജനക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും കൊണ്ട് ഒരുമയുടെ ആഘോഷത്തിന് കരുതലിന്റെ കരുത്തൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് സംസ്ഥാന തുറമുഖ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം -2023 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെര്‍ള നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വീല്‍ചെയര്‍ ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. […]

കാസര്‍കോട്: ജനക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും കൊണ്ട് ഒരുമയുടെ ആഘോഷത്തിന് കരുതലിന്റെ കരുത്തൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് സംസ്ഥാന തുറമുഖ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം -2023 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെര്‍ള നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വീല്‍ചെയര്‍ ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കേരളാ പൂരക്കളി അക്കാദമി കലാകാരന്മാര്‍ അവതരിപ്പിച്ച പൂരക്കളി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരക്കളി, നീലാംബരി മ്യൂസിക്ക് ബാന്റ് അവതരിപ്പിച്ച ഫ്യൂഷന്‍ മ്യൂസിക്ക് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ഡി. രഞ്ജിത, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. കൃഷ്ണന്‍ അടുക്കം എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു.
വിവിധ പ്രദേശങ്ങളില്‍ ക്ലബ്ബുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറി. ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂത്താലം-2023 എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മുഴുവന്‍ ക്ലാസുകളിലും പൂക്കളമൊരുക്കി. ഓണസദ്യയുമുണ്ടായി.
എടനീര്‍ കളരി ഇ.എം.എസ്. ഗ്രന്ഥാലയത്തില്‍ നടന്ന ഓണാഘോഷം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കളരി യുവശക്തി ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
പാലക്കുന്ന് തിരുവക്കോളി ടാസ്‌ക് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുറ്റിയും കോലും മത്സരം സംഘടിപ്പിച്ചു. വടംവലി മത്സരവും നടന്നു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ബാബു ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ കിടപ്പുരോഗികളുടെ വീടുകളില്‍ ഓണക്കിറ്റ് വിതരണം നടത്തി. പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുല്ല, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുകുമാരന്‍ നായര്‍ക്ക് കൈമാറി ഓണക്കിറ്റ് വിതരണം നിര്‍വഹിച്ചു.
ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളോടെ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. കമ്പവലി മത്സരം ആവേശം നിറഞ്ഞതായിരുന്നു. സമാപന പരിപാടിയില്‍ പ്രസിഡണ്ട് മുസ്തഫ എരിയപ്പാടി അധ്യക്ഷത വഹിച്ചു. വിദ്യാനഗര്‍ എസ്.ഐ. ഉമേഷ് ഉദ്ഘാടനം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടക്കണ്ണിയിലെ എച്ച്.ഐ.വി. റിഹാബിലിറ്റേഷന്‍ സെന്ററില്‍ വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ ധനസഹായവിതരണം നടത്തി. പ്രസി. എം.എ. നാസര്‍ പീതാംബരന് തുക കൈമാറി.

Related Articles
Next Story
Share it