ഓണത്തെ വരവേറ്റ് നാടെങ്ങും ആഘോഷം
കാസര്‍കോട്: ഓണത്തെ വരവേറ്റ് നാടെങ്ങും ആഘോഷം. വിവിധ മത്സരങ്ങളും കലാപരിപാടികളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്.ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം- 'തംബുരു 2022' ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളായ ജില്ലാ വ്യവസായ കേന്ദ്രം, സാക്ഷരതാ മിഷന്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, എല്‍.എസ്.ജി.ഡി, പി.എ.യു എന്നീ ഓഫീസുകളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ […]
കാസര്‍കോട്: ഓണത്തെ വരവേറ്റ് നാടെങ്ങും ആഘോഷം. വിവിധ മത്സരങ്ങളും കലാപരിപാടികളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്.ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം- 'തംബുരു 2022' ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളായ ജില്ലാ വ്യവസായ കേന്ദ്രം, സാക്ഷരതാ മിഷന്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, എല്‍.എസ്.ജി.ഡി, പി.എ.യു എന്നീ ഓഫീസുകളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ […]

കാസര്‍കോട്: ഓണത്തെ വരവേറ്റ് നാടെങ്ങും ആഘോഷം. വിവിധ മത്സരങ്ങളും കലാപരിപാടികളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം- 'തംബുരു 2022' ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളായ ജില്ലാ വ്യവസായ കേന്ദ്രം, സാക്ഷരതാ മിഷന്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, എല്‍.എസ്.ജി.ഡി, പി.എ.യു എന്നീ ഓഫീസുകളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. കസേരകളി, ഉറിയടി മത്സരം, ബിസ്‌ക്കറ്റ് ക്യാച്ചിങ്, സ്പൂണ്‍ റേസിംഗ്, കമ്പവലി തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സെക്രട്ടറി കെ. പ്രദീപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. എസ്.എന്‍. സരിത, കെ. ശകുന്തള, ഷിനോജ് ചാക്കോ, മെമ്പര്‍മാരായ എം.മനു, ഫാത്തിമത്ത് ഷംന, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, ജാസ്മിന്‍ കബീര്‍, ജമീല സിദ്ദിഖ്, കമലാക്ഷി, ജോമോന്‍ ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്. മായ, സീനിയര്‍ സൂപ്രണ്ട് സുരേഷ് കുമാര്‍, വിവിധവകുപ്പുകളിലെ ഓഫീസര്‍മാര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട്: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ആലൂര്‍ അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ഉദുമ സംസാരിച്ചു. കെ.വി. പത്മേഷ് സ്വാഗതവും ജി.എന്‍. പ്രദീപ് നന്ദിയും പറഞ്ഞു. 'ന്നാ താന്‍ കേസ് കൊട്' സിനിമയിലുടെ പ്രസിദ്ധനായ അഡ്വ. സി. ഷുക്കൂറുമായി മുഖാമുഖം നടന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എച്ച്. ഫര്‍സീന, ദിയരവീന്ദ്രന്‍ എന്നിവര്‍ക്കുള്ള ഉപഹാരവും കാഷ് അവാര്‍ഡും കൈമാറി. മാധ്യമപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാകായിക പരിപാടികളും ഓണസദ്യയുമുണ്ടായി.
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയെ ഉത്സവാന്തരീക്ഷത്തിലാക്കി ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഒന്നിച്ചിറങ്ങിയപ്പോള്‍ ക്യാംപസില്‍ ആവേശത്തിരയിളക്കം. വിവിധ കലാ, കായിക മത്സരങ്ങളോടെ നടന്ന ഓണാഘോഷം വിവേകാനന്ദ സര്‍ക്കിള്‍ പരിസരത്ത് വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു ഉറിയടിച്ച് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ. ജോജോ കെ. ജോസഫ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. എം.എന്‍. മുസ്തഫ, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാര്‍, ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ. കെ. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൂക്കള മത്സരം, ഓണത്തല്ല്, വടംവലി, കസേരകളി, നാരങ്ങയോട്ടം തുടങ്ങിയവയും തിരുവാതിരയും നടന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും ഓണാഘോഷം നടന്നു.
കാസര്‍കോട്: ഓണത്തിന്റെ വരവ് അറിയിച്ച് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ മാവേലി നഗരപ്രദര്‍ശനം നടത്തി. വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവ മാവേലി സന്ദര്‍ശിച്ചു.

