തിരുവോണാഘോഷത്തിന് നാടൊരുങ്ങി; ഉത്രാടപ്പാച്ചിലില്‍ നാട്

കാസര്‍കോട്: ഐശ്വര്യത്തിന്റെയും നന്മയുടേയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തുന്ന തിരുവോണം നാളെ. തിരുവോണാഘോഷത്തിന് നാടൊരുങ്ങി. ഇന്ന് ഉത്രാടം. തിരുവോണത്തിന് ആവശ്യമായ വിഭവങ്ങളും പുത്തനുടുപ്പുകളും മറ്റും വാങ്ങുന്നതിന് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തീരദേശങ്ങളിലെയും കച്ചവടകേന്ദ്രങ്ങളില്‍ ഇന്ന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൂക്കളം തീര്‍ക്കുന്നതിന് ആവശ്യമായ പൂവുകള്‍ വാങ്ങുന്നതിന് നഗരങ്ങളിലെ പൂവില്‍പ്പനകേന്ദ്രങ്ങളിലും തിരക്കുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പൂക്കളത്തിന് ആവശ്യമായ പൂവുകള്‍ പ്രകൃതിയില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെയും ഗ്രന്ഥാലയങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികളും നടന്നുവരികയാണ്. ചില സംഘടനകള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പൂക്കള മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് […]

കാസര്‍കോട്: ഐശ്വര്യത്തിന്റെയും നന്മയുടേയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തുന്ന തിരുവോണം നാളെ. തിരുവോണാഘോഷത്തിന് നാടൊരുങ്ങി. ഇന്ന് ഉത്രാടം. തിരുവോണത്തിന് ആവശ്യമായ വിഭവങ്ങളും പുത്തനുടുപ്പുകളും മറ്റും വാങ്ങുന്നതിന് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തീരദേശങ്ങളിലെയും കച്ചവടകേന്ദ്രങ്ങളില്‍ ഇന്ന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൂക്കളം തീര്‍ക്കുന്നതിന് ആവശ്യമായ പൂവുകള്‍ വാങ്ങുന്നതിന് നഗരങ്ങളിലെ പൂവില്‍പ്പനകേന്ദ്രങ്ങളിലും തിരക്കുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പൂക്കളത്തിന് ആവശ്യമായ പൂവുകള്‍ പ്രകൃതിയില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെയും ഗ്രന്ഥാലയങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികളും നടന്നുവരികയാണ്. ചില സംഘടനകള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പൂക്കള മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് രൂക്ഷമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടുതവണയും തിരുവോണം വിപുലമായി ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല. ജനജീവിതം സാധാരണനിലയിലായതോടെ ഇക്കുറി എല്ലാവിധ ആഘോഷങ്ങളോടെയുമാണ് ഓണം കൊണ്ടാടുന്നത്. ഇന്ന് ഉത്രാടപ്പാച്ചിലായതിനാല്‍ ജില്ലയിലെ നഗരങ്ങളില്‍ അടക്കം വലിയ തോതിലുള്ള ജനത്തിരക്കുണ്ട്.

Related Articles
Next Story
Share it