ഓണവിപണിയില്‍ തിരക്കേറി
കാസര്‍കോട്: തിരുവോണത്തിന് ഇനി ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ ഓണവിപണിയില്‍ തിരക്കേറി. നാളെ ഉത്രാടപ്പാച്ചില്‍. മറ്റന്നാള്‍ ആണ് തിരുവോണം. പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ വസ്ത്രക്കടകളില്‍ തിരക്കേറുകയാണ്. വഴിയോരക്കച്ചവടകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് ഓണങ്ങളും വലിയ ആഘോഷമില്ലാതെയാണ് കടന്നുപോയത്. കോവിഡ് വളരെ കുറഞ്ഞതോടെ ഇത്തവണ ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. കാസര്‍കോട് നഗരത്തിലെ വസ്ത്രക്കടകളിലും ഫാന്‍സികടകളിലും ചെരുപ്പ് കടകളിലും ഇന്നലെ മുതല്‍ തിരക്കേറി തുടങ്ങി. നഗരത്തിലെ വഴിവാണിഭവും സജീവമാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന […]

കാസര്‍കോട്: തിരുവോണത്തിന് ഇനി ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ ഓണവിപണിയില്‍ തിരക്കേറി. നാളെ ഉത്രാടപ്പാച്ചില്‍. മറ്റന്നാള്‍ ആണ് തിരുവോണം. പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ വസ്ത്രക്കടകളില്‍ തിരക്കേറുകയാണ്. വഴിയോരക്കച്ചവടകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് ഓണങ്ങളും വലിയ ആഘോഷമില്ലാതെയാണ് കടന്നുപോയത്. കോവിഡ് വളരെ കുറഞ്ഞതോടെ ഇത്തവണ ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. കാസര്‍കോട് നഗരത്തിലെ വസ്ത്രക്കടകളിലും ഫാന്‍സികടകളിലും ചെരുപ്പ് കടകളിലും ഇന്നലെ മുതല്‍ തിരക്കേറി തുടങ്ങി. നഗരത്തിലെ വഴിവാണിഭവും സജീവമാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന വിവിധതരം പൂക്കളും നഗരകേന്ദ്രങ്ങളില്‍ വില്‍പ്പനക്കായി നിരന്നുകഴിഞ്ഞു. നഗങ്ങളിലെയും ഗ്രാമങ്ങളിലെയും തീരദേശങ്ങളിലെയും കച്ചവടസ്ഥാപനങ്ങളില്‍ എത്തുന്നവരുടെ എണ്ണം പെരുകിയതിനാല്‍ ബസുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ഇരട്ടിയായിട്ടുണ്ട്. ദേശീയപാത നവീകരണം കൂടി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് കടുത്ത സാമ്പത്തികബാധ്യത വരുത്തുന്നുണ്ട്.