വനിതാ ദിനത്തില്‍ മേയ്ത്ര 'ഹെല്‍ത്ത് ടോക്ക്' സംഘടിപ്പിച്ചു

കാസര്‍കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മേയ്ത്ര കെയര്‍ ക്ലീനിക്കിന്റെ ആഭിമുഖ്യത്തില്‍ 'ഹെല്‍ത്ത് ടോക്ക്' സംഘടിപ്പിച്ചു. ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളില്‍ സാധാരണയായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. അലി സമീലും കോവിഡാനന്തര സാഹചര്യങ്ങളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ അര്‍പ്പിത സച്ചിതാനന്ദനും ഫിറ്റ്‌നസിനെകുറിച്ച് ഐശ്വര്യയും ക്ലാസെടുത്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആമീന മുണ്ടോള്‍, മറിയം, യാസ്മിന്‍ മുസ്തഫ, സക്കീന അക്ബര്‍, ഉഷ പട്‌ള സംസാരിച്ചു. സുലേഖ മാഹിന്‍ സ്വാഗതവും […]

കാസര്‍കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മേയ്ത്ര കെയര്‍ ക്ലീനിക്കിന്റെ ആഭിമുഖ്യത്തില്‍ 'ഹെല്‍ത്ത് ടോക്ക്' സംഘടിപ്പിച്ചു. ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളില്‍ സാധാരണയായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. അലി സമീലും കോവിഡാനന്തര സാഹചര്യങ്ങളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ അര്‍പ്പിത സച്ചിതാനന്ദനും ഫിറ്റ്‌നസിനെകുറിച്ച് ഐശ്വര്യയും ക്ലാസെടുത്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആമീന മുണ്ടോള്‍, മറിയം, യാസ്മിന്‍ മുസ്തഫ, സക്കീന അക്ബര്‍, ഉഷ പട്‌ള സംസാരിച്ചു. സുലേഖ മാഹിന്‍ സ്വാഗതവും ഫാത്തിമത്ത് ഷാനിബ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it