ആത്മവിശ്വാസത്തിന്റെ ചിറകില്‍ അവര്‍ പറന്നു; ഫ്‌ളൈയിംഗ് പരിശീലനം പൂര്‍ത്തിയാക്കി ചെമ്മനാട് ജി.എച്ച്.എസ്.എസിലെ 10 കേഡറ്റുകള്‍

ചെമ്മനാട്: പറക്കല്‍ പരിശീലനം നേടി പരവനടുക്കം ചെമ്മനാട് ജി.എച്ച്.എസ്.എസിലെ 10 എയര്‍ വിംഗ് എന്‍.സി. സി കേഡറ്റുകള്‍. കേഡറ്റുമാരായ അഭിനവ് സി., അഭിജിത് എം., അനുഷ് എ.കെ, അര്‍ജുന്‍ എ.കെ, നിരഞ്ജന്‍ എം., ആദിത്യ വി., നിവേദ്യ എസ്.ആര്‍, നിയ കെ.വി, ശിവനന്ദിനി പി., ശ്രീശിക കെ.കെ എന്നിവരാണ് പരിശീലനം നേടിയത്. ഇവര്‍ ഈ വര്‍ഷത്തെ ഫ്‌ളൈയിംഗ് പരിശീലനം പൂര്‍ത്തീകരിച്ചു.ഏപ്രില്‍ 29 മുതല്‍ എറണാകുളം കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നടന്നുവന്ന എന്‍.സി. സിയുടെ വാര്‍ഷിക ട്രെയിനിങ് ക്യാമ്പില്‍ […]

ചെമ്മനാട്: പറക്കല്‍ പരിശീലനം നേടി പരവനടുക്കം ചെമ്മനാട് ജി.എച്ച്.എസ്.എസിലെ 10 എയര്‍ വിംഗ് എന്‍.സി. സി കേഡറ്റുകള്‍. കേഡറ്റുമാരായ അഭിനവ് സി., അഭിജിത് എം., അനുഷ് എ.കെ, അര്‍ജുന്‍ എ.കെ, നിരഞ്ജന്‍ എം., ആദിത്യ വി., നിവേദ്യ എസ്.ആര്‍, നിയ കെ.വി, ശിവനന്ദിനി പി., ശ്രീശിക കെ.കെ എന്നിവരാണ് പരിശീലനം നേടിയത്. ഇവര്‍ ഈ വര്‍ഷത്തെ ഫ്‌ളൈയിംഗ് പരിശീലനം പൂര്‍ത്തീകരിച്ചു.
ഏപ്രില്‍ 29 മുതല്‍ എറണാകുളം കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നടന്നുവന്ന എന്‍.സി. സിയുടെ വാര്‍ഷിക ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുത്ത 46 കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 10 കേഡറ്റുകള്‍ക്കാണ് കൊച്ചിന്‍ നേവല്‍ ബേസില്‍ വെച്ച് പറക്കല്‍ പരിശീലനം നല്‍കിയത്. എയര്‍വിംഗ് എന്‍.സി.സിയുടെ ഫ്‌ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെന്‍ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റില്‍ ആണ് കുട്ടികള്‍ പറന്നത്. എയര്‍വിംഗ് എന്‍.സി.സിയുടെ സിലബസിന്റെ ഭാഗമായുള്ള ലാന്‍ഡിങ്, ടേക്ക്ഓഫ്, വിമാനത്തിന് അകത്തു ഉപയോഗിക്കുന്ന ഉപകാരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതോടൊപ്പം കൊച്ചിയുടെ ആകാശകാഴ്ചകളും കുട്ടികള്‍ ആസ്വദിച്ചു. പരിശീലനത്തിന് 3 കേരള എയര്‍ സ്‌ക്വാഡ്രന്‍ കമാന്‍ഡിങ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ നവിന്‍ എം. നായര്‍, സെര്‍ജന്റ് സ്മിതേഷ്, സ്‌കൂള്‍ എന്‍.സി.സി ഓഫീസര്‍ രതീഷ് കുമാര്‍ കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it