'വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ട്'

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. സമരക്കാരുടെ ഉദ്ദേശശുദ്ധിയെ നിഷേധിക്കുന്നില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇ പി ജയരാജനെതിരായ പരാതിയുമായി മുന്നോട്ട് പോകും. ജയരാജനാണ് തള്ളിയിട്ടത്. വാ തുറന്നാല്‍ വിടുവായിത്തം അല്ലാതെ എന്ത് പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. സി.പി.ഐ(എം) എങ്ങനെയാണ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ സ്വീകരിക്കുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു. ഈ പാർട്ടിയെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അണികൾ പുനരാലോചന നടത്തണം. […]

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. സമരക്കാരുടെ ഉദ്ദേശശുദ്ധിയെ നിഷേധിക്കുന്നില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇ പി ജയരാജനെതിരായ പരാതിയുമായി മുന്നോട്ട് പോകും. ജയരാജനാണ് തള്ളിയിട്ടത്. വാ തുറന്നാല്‍ വിടുവായിത്തം അല്ലാതെ എന്ത് പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. സി.പി.ഐ(എം) എങ്ങനെയാണ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ സ്വീകരിക്കുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.

ഈ പാർട്ടിയെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അണികൾ പുനരാലോചന നടത്തണം. എത്ര കോണ്‍ഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു? തങ്ങള്‍ക്കെന്താ തകർക്കാൻ പറ്റില്ലേ? പക്ഷേ, ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അത് പാർട്ടിയുടെ അന്തസ്സും പൊതുസ്വഭാവവുമാണ്. കോണ്‍ഗ്രസിന് ജനാധിപത്യ സ്വഭാവമുണ്ടെന്നും സുധാകരൻ പറഞ്ഞു.

Related Articles
Next Story
Share it