കര്‍ക്കിടക വാവ് ദിനത്തില്‍ തൃക്കണ്ണാട്ട് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ബേക്കല്‍: കര്‍ക്കിടകവാവ് ദിനമായ ഇന്ന് തൃക്കണ്ണാട് കടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി.ബലിതര്‍പ്പണത്തിനെത്തിയവരുടെ സുരക്ഷയ്ക്കായി തൃക്കണ്ണാട് ക്ഷേത്രാഘോഷ കമ്മിറ്റിയിലെ മീന്‍പിടിത്ത തൊഴിലാളികളായ പ്രവര്‍ത്തകരുടെ സേവനവുമുണ്ട്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയും പിണ്ഡം കടലിലൊഴുക്കുകയും ചെയ്തു. കര്‍ക്കിടക വാവ് പ്രമാണിച്ച് ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളുമുണ്ടായിരുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവ് പിതൃക്കള്‍ക്ക് ബലിതര്‍പ്പണത്തിന് പ്രധാനമാണ്. ആഗസ്റ്റ് 15, 16 ദിവസങ്ങളിലായി കര്‍ക്കിടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതര്‍പ്പണത്തിന് സ്വീകരിക്കുന്നത് മാസത്തില്‍ ആദ്യം വരുന്ന അമാവാസിയാണ്. ഇന്ന് രാമായണ മാസാരംഭവും കര്‍ക്കിടക വാവുബലിയും ഒരേ ദിവസം […]

ബേക്കല്‍: കര്‍ക്കിടകവാവ് ദിനമായ ഇന്ന് തൃക്കണ്ണാട് കടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി.
ബലിതര്‍പ്പണത്തിനെത്തിയവരുടെ സുരക്ഷയ്ക്കായി തൃക്കണ്ണാട് ക്ഷേത്രാഘോഷ കമ്മിറ്റിയിലെ മീന്‍പിടിത്ത തൊഴിലാളികളായ പ്രവര്‍ത്തകരുടെ സേവനവുമുണ്ട്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയും പിണ്ഡം കടലിലൊഴുക്കുകയും ചെയ്തു. കര്‍ക്കിടക വാവ് പ്രമാണിച്ച് ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളുമുണ്ടായിരുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവ് പിതൃക്കള്‍ക്ക് ബലിതര്‍പ്പണത്തിന് പ്രധാനമാണ്. ആഗസ്റ്റ് 15, 16 ദിവസങ്ങളിലായി കര്‍ക്കിടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതര്‍പ്പണത്തിന് സ്വീകരിക്കുന്നത് മാസത്തില്‍ ആദ്യം വരുന്ന അമാവാസിയാണ്. ഇന്ന് രാമായണ മാസാരംഭവും കര്‍ക്കിടക വാവുബലിയും ഒരേ ദിവസം വരുന്നുവെന്ന സവിശേഷതയുമുണ്ട്.

Related Articles
Next Story
Share it