75-ാം സ്വാതന്ത്ര്യദിനത്തില്‍ തളങ്കര സ്‌കൂളില്‍ ഒത്തുകൂടി '75മേറ്റ്‌സ് കൂട്ടായ്മ'
തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ '75 മേറ്റ്‌സ് കൂട്ടായ്മ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്‌കൂളില്‍ ഒത്തുകൂടി. പഴയ സ്‌കൂള്‍ പഠനകാലം ഓര്‍ത്തും സ്വാതന്ത്ര്യദിന സ്മൃതികള്‍ അയവിറക്കിയും രാവിലെ മുതല്‍ ഉച്ചവരെ സ്‌കൂളിലെ 5ബി ക്ലാസില്‍ അവര്‍ ഒത്തുകൂടി. ഈ ക്ലാസ് മുറിയിലേക്കും മറ്റ് മൂന്ന് ക്ലാസ് മുറികളിലേക്കുമുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും ഈ കൂട്ടായ്മയാണ് സംഭാവന ചെയ്തത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും '75 മേറ്റ്‌സിന്റെ വകയായി പായസം വിതരണം ചെയ്യുകയും ചെയ്തു. 'ഓര്‍മ്മയിലെ […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ '75 മേറ്റ്‌സ് കൂട്ടായ്മ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്‌കൂളില്‍ ഒത്തുകൂടി. പഴയ സ്‌കൂള്‍ പഠനകാലം ഓര്‍ത്തും സ്വാതന്ത്ര്യദിന സ്മൃതികള്‍ അയവിറക്കിയും രാവിലെ മുതല്‍ ഉച്ചവരെ സ്‌കൂളിലെ 5ബി ക്ലാസില്‍ അവര്‍ ഒത്തുകൂടി. ഈ ക്ലാസ് മുറിയിലേക്കും മറ്റ് മൂന്ന് ക്ലാസ് മുറികളിലേക്കുമുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും ഈ കൂട്ടായ്മയാണ് സംഭാവന ചെയ്തത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും '75 മേറ്റ്‌സിന്റെ വകയായി പായസം വിതരണം ചെയ്യുകയും ചെയ്തു. 'ഓര്‍മ്മയിലെ ക്ലാസ്' ന് '75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. പായസവിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അബു തായി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ക്വിസ് മത്സരവുമുണ്ടായിരുന്നു. വിജയികളായ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.എം മുസ്തഫ എന്നിവര്‍ക്ക് ടി.എ ഷാഫി സമ്മാനം വിതരണം ചെയ്തു. പി.എ മജീദ് പള്ളിക്കാല്‍ മത്സരത്തിന് നേതൃത്വം നല്‍കി. ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ സ്മരണക്കായി ഗ്രീന്‍ കാസര്‍കോട് കണ്‍വീനര്‍ കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ തെങ്ങിന്‍തൈ നട്ടു. സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിലേക്കുള്ള തെങ്ങിന്‍തൈ വിതരണത്തെസ്‌കൂളിലെ അന്നത്തെ മികച്ച സ്റ്റുഡന്റ് എന്‍.ഇബ്രാഹിം നിര്‍വഹിച്ചു. പി.എം കബീര്‍, എച്ച്.എച്ച് ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പട്‌ള എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.