കോവിഡ് വ്യാപനം: ഡെല്‍ഹിയില്‍ ഭാഗിക ലോക്ക്ഡൗണ്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍, മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കോവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്. ഭാഗിക ലോക്ക്ഡൗണില്‍ അവശ്യ സര്‍വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം വരും. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാകും പ്രവര്‍ത്തിക്കുക. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി […]

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കോവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്.

ഭാഗിക ലോക്ക്ഡൗണില്‍ അവശ്യ സര്‍വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം വരും. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാകും പ്രവര്‍ത്തിക്കുക. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി.

സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമെ ജോലിക്ക് എത്താന്‍ പാടുള്ളൂ. റെസ്റ്റോറന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related Articles
Next Story
Share it