ഒമിക്രോണ്‍: ജാഗ്രത തുടരുന്നു; മുംബൈയില്‍ ഒരാള്‍ നിരീക്ഷണത്തില്‍
മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കോവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ മുംബൈ കോര്‍പ്പറേഷന്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക ഘടന പഠനത്തിനായി അയച്ചിട്ടുണ്ട്. മുംബൈ കസ്തൂര്‍ബാ ആസ്പത്രിയിലാണ് ജെനോം സ്വീക്വന്‍സിങ് ചെയ്യുന്നത്. ബുധനാഴ്ചയാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ദില്ലി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച […]

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കോവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ മുംബൈ കോര്‍പ്പറേഷന്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക ഘടന പഠനത്തിനായി അയച്ചിട്ടുണ്ട്. മുംബൈ കസ്തൂര്‍ബാ ആസ്പത്രിയിലാണ് ജെനോം സ്വീക്വന്‍സിങ് ചെയ്യുന്നത്.
ബുധനാഴ്ചയാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ദില്ലി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വന്ന എല്ലാവരേയും മുംബൈ കോര്‍പറേഷന്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തിയ 92 പേര്‍ മുംബൈയില്‍ ഉണ്ടെന്നാണ് കണക്ക്.
ഇവരില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിള്‍ ജെനോം സ്വീക്വന്‍സിങ്ങിന് വിധേയമാക്കും.
അതിനിടെ ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപന ശേഷിയും അപകടകാരിയുമാണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരാഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വെളിപ്പെടുത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ ആഴ്ചകളെടുക്കും.
ചില സര്‍വ്വകലാശാലകള്‍ നടത്തിയ പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അത്രഗുരുതരമല്ലാത്ത രോഗ ലക്ഷങ്ങള്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്നുവെന്നാണ്. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ രാംഫോസ പ്രതിഷേധം രേഖപ്പെടുത്തി.