രാത്രികാല കര്‍ഫ്യൂ, വിവാഹങ്ങള്‍ക്ക് നിയന്ത്രണം; ഒമിക്രോണ്‍ ഭീതിയില്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി. പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂ, വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം എന്നിവയെല്ലാം ഇനിയും തുടരണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളാണുള്ളത്. ഇതില്‍ ഒമ്പത് ജില്ലകളും കേരളത്തില്‍ നിന്നാണ്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, […]

ന്യൂഡെല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി. പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂ, വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം എന്നിവയെല്ലാം ഇനിയും തുടരണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളാണുള്ളത്. ഇതില്‍ ഒമ്പത് ജില്ലകളും കേരളത്തില്‍ നിന്നാണ്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളത്. ഈ ജില്ലകളിലെല്ലാം തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 33 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ പുതിയ വകഭേദം റിപോര്‍ട്ട് ചെയ്തിട്ടില്ല.