ആകെ കേസുകളുടെ പകുതിയോളം ഒമിക്രോണ്‍; ഡെല്‍ഹിയില്‍ സാമൂഹിക വ്യാപന സൂചന നല്‍കി ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപന സൂചന നല്‍കി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ആകെ കേസുകളുടെ പകുതിയോളം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. യാത്രാ പശ്ചാത്തലമില്ലാത്തവര്‍ക്ക് പോലും രോഗം ബാധിക്കുന്നത് വ്യാപനത്തിന്റെ സൂചനയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്. ഇതില്‍ 115 പേര്‍ക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. യാത്രകള്‍ നടത്താത്തവര്‍ക്ക് പോലും രോഗം ബാധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റദിവസം മാത്രം […]

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപന സൂചന നല്‍കി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ആകെ കേസുകളുടെ പകുതിയോളം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. യാത്രാ പശ്ചാത്തലമില്ലാത്തവര്‍ക്ക് പോലും രോഗം ബാധിക്കുന്നത് വ്യാപനത്തിന്റെ സൂചനയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്. ഇതില്‍ 115 പേര്‍ക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. യാത്രകള്‍ നടത്താത്തവര്‍ക്ക് പോലും രോഗം ബാധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റദിവസം മാത്രം കോവിഡ് കേസുകളില്‍ 89 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles
Next Story
Share it