ഒമിക്രോണ്‍ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ലോകത്ത് വിവിധ രാജ്യങ്ങളില്‍ സ്ഥിരകരിച്ച കോവിഡിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടുപേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 66, 46 വയസ് പ്രായമുള്ളവരിലാണ് പുതിയ വകഭേദം റിപോര്‍ട്ട് ചെയ്തത്. രണ്ടുപേരുടെയും നില ഗുരുതരമല്ല. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയ്ന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. നവംബര്‍ 11, 20 തിയ്യതികളിലായി ബെംഗളൂരുവിലെത്തിയ വിദേശ പൗരന്മാരാണിവര്‍. ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ […]

ന്യൂഡെല്‍ഹി: ലോകത്ത് വിവിധ രാജ്യങ്ങളില്‍ സ്ഥിരകരിച്ച കോവിഡിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടുപേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 66, 46 വയസ് പ്രായമുള്ളവരിലാണ് പുതിയ വകഭേദം റിപോര്‍ട്ട് ചെയ്തത്. രണ്ടുപേരുടെയും നില ഗുരുതരമല്ല. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയ്ന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.

നവംബര്‍ 11, 20 തിയ്യതികളിലായി ബെംഗളൂരുവിലെത്തിയ വിദേശ പൗരന്മാരാണിവര്‍. ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭയചകിതരാവേണ്ട ആവശ്യമില്ല, മറിച്ച് രോഗ്യവ്യാപനം സംബന്ധിച്ച് അവബോധം അത്യാവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതുവരെ 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ലോകത്തെവിടെയും ഒമിക്രോണ്‍ മൂലം വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല.

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണമില്ല. ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ട് ഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. പിന്നീട് സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പുറത്തുവരാനുള്ള 10 പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാവും. പരിശോധനകള്‍ ഇരട്ടിയാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍.

Related Articles
Next Story
Share it