ഒമിക്രോണ്‍ പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്. കോഴിക്കോട്- രണ്ട്, മലപ്പുറം -രണ്ട്, എറണാകുളം-രണ്ട്, തിരുവനന്തപുരം- ഒന്ന്, പത്തനംതിട്ട -ഒന്ന് എന്നിങ്ങനെ സാമ്പിളുകളാണ് അയച്ചിരുന്നത്. ആകെ 10 പേരുടെ സാമ്പിള്‍ അയച്ചതില്‍ എട്ട് പേരുടേതാണ് ഫലം വന്നത്. രണ്ട് പേരുടേത് വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ ആര്‍.ടി.പി.സി.ആര്‍ പോസിറ്റിവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനക്ക് അയക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബിലാണ് പരിശോധന. ഒമിക്രോണ്‍ ഭീതിയുടെ […]

തിരുവനന്തപുരം: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്. കോഴിക്കോട്- രണ്ട്, മലപ്പുറം -രണ്ട്, എറണാകുളം-രണ്ട്, തിരുവനന്തപുരം- ഒന്ന്, പത്തനംതിട്ട -ഒന്ന് എന്നിങ്ങനെ സാമ്പിളുകളാണ് അയച്ചിരുന്നത്. ആകെ 10 പേരുടെ സാമ്പിള്‍ അയച്ചതില്‍ എട്ട് പേരുടേതാണ് ഫലം വന്നത്. രണ്ട് പേരുടേത് വരാനുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ ആര്‍.ടി.പി.സി.ആര്‍ പോസിറ്റിവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനക്ക് അയക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബിലാണ് പരിശോധന. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണമാണുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ കോവിഡ് പോസിറ്റിവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും ഒമിക്രോണ്‍ ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ നെഗറ്റിവാകുന്നവരെ ഹോം ക്വാറന്റിനിലേക്കും മാറ്റുകയാണ്.

Related Articles
Next Story
Share it