ഹാപ്പി വെഡ്ഡിംഗ് സിനിമ എടുത്ത സമയത്ത് സ്വന്തം നാട്ടില്‍ പോലും തിയറ്റര്‍ കിട്ടാതെ അലഞ്ഞിട്ടുണ്ട്; എന്തിനാണ് താനൊക്കെ സിനിമ എടുത്ത് കാശ് കളയുന്നത്, സമൂഹ വിവാഹം നടത്തിക്കൂടെ എന്ന് ഒരു തീയറ്റര്‍ ഉടമ ചോദിച്ചിട്ടുണ്ട്; സംവിധായകന്‍ ഒമര്‍ ലുലു
തൃശൂര്‍: ഒ.ടി.ടി റിലീസിന്റെ പേരില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ തീയറ്റര്‍ ഉടമകളുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ തീയറ്റര്‍ ഉടമകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ ഒമര്‍ ലുലുവിന് തുടക്കത്തില്‍ തീയറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ പരിഹാസത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. 2016ല്‍ തന്റെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഡിംഗിന്റെ റിലീസ് സമയത്ത് ഒരു തിയേറ്റര്‍ ഉടമയില്‍ നിന്നുണ്ടായ ദുരനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകന്‍ എന്നതിന്റെ പേരില്‍ തന്റെ […]

തൃശൂര്‍: ഒ.ടി.ടി റിലീസിന്റെ പേരില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ തീയറ്റര്‍ ഉടമകളുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ തീയറ്റര്‍ ഉടമകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ ഒമര്‍ ലുലുവിന് തുടക്കത്തില്‍ തീയറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ പരിഹാസത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.
2016ല്‍ തന്റെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഡിംഗിന്റെ റിലീസ് സമയത്ത് ഒരു തിയേറ്റര്‍ ഉടമയില്‍ നിന്നുണ്ടായ ദുരനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകന്‍ എന്നതിന്റെ പേരില്‍ തന്റെ സിനിമയെ പല തിയേറ്ററുകളും ഒഴിവാക്കിയെന്നും തൃശ്ശൂരിലെ ഒരു പ്രമുഖ തിയേറ്റര്‍ ഉടമ പരിഹസിച്ചാണ് വിട്ടതെന്നും ഒമര്‍ പറയുന്നു.
ഈ കാശ് കളയുന്ന സമയത്ത് ഒരു സമൂഹ വിവാഹം നടത്തി കൊടുത്താല്‍ പുണ്യം എങ്കിലും ലഭിച്ചേനെ എന്ന് പരിഹസിച്ചതായി അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹാപ്പി വെഡ്ഡിംഗ് എന്ന എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഇറോസ് എന്ന നമ്പര്‍ വണ്‍ വിതരണ കമ്പനി സിനിമ എടുത്തിട്ട് പോലും 'വലിയ താരങ്ങള്‍ ഇല്ലാ, പിന്നെ എക്‌സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍' എന്ന് പറഞ്ഞ് എന്റെ സ്വന്തം നാട്ടില്‍ തൃശ്ശൂരില്‍ ഒരു തീയറ്റര്‍ പോലും കിട്ടിയില്ല. തൃശ്ശൂരിലെ ഒരു പ്രമുഖ തീയറ്റര്‍ ഓണര്‍ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട്. 'വെറുതെ എന്തിനാ നിങ്ങള്‍ പൈസ കളയാന്‍ സിനിമ പിടിക്കാന്‍ ഇറങ്ങിയത്, ഹാപ്പി വെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര്.. ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങള്‍ക്ക് പുണ്യം എങ്കിലും കിട്ടിയേന്യ'. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പിന്നീട് മൂന്നാമത്തെ ആഴ്ച ഇതേ തീയറ്ററില്‍ ഹാപ്പി വെഡിങ്ങ് പ്രദര്‍ശിപ്പിച്ചു എന്നും ഒമര്‍ ലുലു പറയുന്നു. ഈ സിനിമയ്ക്ക് ശേഷം ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങളും ലുലു സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങളും രംഗങ്ങളും ഏറെ ശ്രദ്ധേ നേടിയിരുന്നു.